Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ മിര്‍സ പത്രം വായിക്കാറില്ല; കാരണവും പറയുന്നു

ഹൈദരാബാദ്: ജീവിതവിജയം നേടാന്‍ എന്തുവേണമെന്ന് ചിലരോട് ചോദിച്ചാല്‍ അവര്‍ പറയും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ജീവിക്കണമെന്ന്. അതായത്, ലക്ഷ്യത്തിലെത്താന്‍ നമുക്ക് പലതും ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉറപ്പ്. മിക്ക സെലിബ്രിറ്റികളുടെയും സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ്.

അടുത്തിയെ ടെന്നീസില്‍ വിജയം മാത്രം ശീലമാക്കിയ ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്കുമുണ്ട് തന്റെ വിജയത്തിന്റെ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് പറയാന്‍. ടെന്നീസ് എന്ന ഒറ്റ ചിന്തമാത്രമേ തനിക്ക് ജീവിതത്തില്‍ ഉള്ളൂ എന്നാണ് സാനിയ പറയുന്നത്. യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം നേടി ഹൈദരബാദില്‍ തിരിച്ചെത്തിയശേഷം പ്രതികരിക്കുകയായിരുന്നു സാനിയ.

sania

ഓരോ മത്സരത്തിലും ജയം മാത്രമാണ് താന്‍ ലക്ഷ്യമാക്കുന്നതെന്ന് സാനിയ പറഞ്ഞു. പത്രംപോലും തുറന്നു നോക്കാന്‍ താന്‍ മെനക്കെടാറില്ല. അത്രയും സമയം ടെന്നീസിനായി ചെലവഴിക്കാമെന്നാണ് ചിന്ത. കളിയിലെ പോരായ്മകള്‍ മനസിലാക്കി കൂടുതല്‍ മെച്ചപ്പെടാന്‍ ഇടവേളകള്‍ തന്നെ സഹായിക്കുന്നെന്ന് സാനിയ പറഞ്ഞു.

തനിക്ക് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കരുതെന്ന് കാട്ടി ഹര്‍ജി നല്‍കിയതിനെക്കുറിച്ചും സാനിയ പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ചെയ്യാനാണ് എന്റെ ശ്രമം. അതനിടയില്‍ ചിലര്‍ എന്നെക്കുറിച്ച് മോശം പറയുന്നത് ശ്രദ്ധിക്കാറില്ല. രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമെന്നും സാനിയ പറഞ്ഞു. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് അടുത്ത കൂട്ടുകാരിയാണെന്നും തങ്ങള്‍ തമ്മിലുള്ള ഐക്യം ഓരോ കളികഴിയുന്തോറും മെച്ചപ്പെടുന്നുണ്ടെന്നും സാനിയ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Story first published: Wednesday, September 16, 2015, 9:14 [IST]
Other articles published on Sep 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+