Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ മിര്‍സ പറ്റിച്ചെന്ന് ആരു പറഞ്ഞു ? മറുപടി കേട്ടില്ലേ.....

ഹൈദരാബാദ്: സേവന നികുതി വെട്ടിപ്പ് താന്‍ നടത്തിയെന്ന ആരോപണം ഇന്ത്യന്‍ ടെന്നിസ് സുന്ദരി സാനിയ മിര്‍സ നിഷേധിച്ചു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് മറുപടിയായാണ് സാനിയ ഇക്കാര്യം അറിയിച്ചത്.

കാരണം ഇതാണ്

തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കപ്പെട്ടപ്പോള്‍ ഒരു കോടി രൂപ പ്രതിഫലമായി ലഭിച്ചെന്നും ഇതിനു നികുതി അടച്ചില്ല എന്നതാണ് സാനിയക്കെതിരായ കുറ്റം. തുടര്‍ന്നു ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസ് സൂപ്രണ്ട് കെ സുരേഷ് കുമാര്‍ സാനിയക്കു നോട്ടീസ് അയക്കുകയായിരുന്നു.

സാനിയയുടെ മറുപടി

തെലങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കിയത് പരിശീലനത്തിനുള്ള പ്രോല്‍സാഹനമായാണ്. ഇതു തെളിയിക്കുന്നതിനുള്ള ചില രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ തുകയ്ക്കു നികുതിയും അടയ്‌ക്കേണ്ടതില്ലെന്നും സാനിയ മറുപടി നല്‍കി.

നേരിട്ട് എത്തിയില്ല

വിദേശത്തായതിനാല്‍ സാനിയക്കു നേരിട്ട് സേവന നികുതി വകുപ്പിന്റെ ഓഫീസില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. പകരം സാനിയ തന്റെ അക്കൗണ്ടന്റിനെ അയക്കുകയായിരുന്നു.

നല്‍കിയത് 2014ല്‍

2014ലാണ് തെലങ്കാന സര്‍ക്കാര്‍ സാനിയയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച ശേഷം വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കു തയ്യാറെടുക്കുന്നതിനു വേണ്ടി ഒരു കോടി രൂപ സമ്മാനിച്ചത്. അന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് സാനിയക്ക് ഒരു കോടി രൂപയുടെ ചെക്ക് നല്‍കിയത്.

അടയ്ക്കാനാവശ്യപ്പെട്ടത് 20 ലക്ഷം

സേവന നികുതി വകുപ്പ് വിഭാഗം 20 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാനിയക്കു നോട്ടീസ് അയച്ചത്. ഒരു കോടി രൂപയുടെ 15 ശതമാനം സേവനനികുതിയും അതിന്റെ പിഴയും ഉള്‍പ്പെടുന്നതാണ് ഈ തുക.

Story first published: Friday, February 17, 2017, 17:08 [IST]
Other articles published on Feb 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+