Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയുടെ ബോഡീഗാഡ് പണി മടുത്തെന്ന് ഷോയിബ്

Shoaib- Sania Mirza
സാനിയ മിര്‍സയുടെ ബോഡീഗാഡ് പണി ഷോയിബിന് മടുത്തെന്നാണ് തോന്നുന്നത്. വാര്‍ത്തകളില്‍ നിറയുന്ന സാനിയയെ നാട്ടാരില്‍ നിന്നും രക്ഷിയ്ക്കുകയാണ് ഇപ്പോള്‍ ഷോയബിന്റെ പ്രധാന ജോലി. ഇതില്‍ മടുത്ത് ഷോയബ് ഒരു പ്രസ്ഥാവനയും നടത്തി. തങ്ങളുടെ യാത്രകള്‍ ദയവു ചെയ്ത് വാര്‍ത്തയാക്കരുതെന്നാണ് ഷോയിബ് പറയുന്നത്.
കല്യാണം കഴിഞ്ഞ് ഏറെ ആവുന്നതിന് മുമ്പ് തന്നെ ഇതാണോ സ്ഥിതി?

മാധ്യമങ്ങള്‍ ഇനിയും തങ്ങളെക്കുറിച്ച് എഴുതിയാല്‍ സ്വൈര ജീവിതം തന്നെ പ്രശ്നത്തിലാവും. ഇരു രാജ്യങ്ങളിലുള്ളവരാണെങ്കിലും വിവാഹ ശേഷം അവരെ സാധാരണ ദമ്പതിമാരെപ്പോലെ കാണണം. ഷോയിബ് പറയുന്നു. സാനിയയ്ക്ക് ബോഡിഗാഡ് പണി ചെയ്ത് മടുത്തെന്നും ഈയാള്‍ തട്ടി.

പാകിസ്ഥാനിലെത്തിയപ്പോള്‍ സാനിയ മിര്‍സയെ കാഴ്ചക്കാര്‍ വേട്ടയാടിയത് വാര്‍ത്തയായിരുന്നു. വിവാഹ പാര്‍ട്ടിയിലും പലരും അനധികൃതമായി കയറിപ്പറ്റിയിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷോയിബിനെ 12 മാസത്തെയ്ക്ക് കളിയ്ക്കുന്നതില്‍ നിന്ന് വിലക്കിയിരിയ്ക്കുകയാണ്. ഈ വേളയില്‍ തനിയ്ക്ക് എതിരെ വരുന്ന വാര്‍ത്തകളും ഈയാളെ അലട്ടുന്നുണ്ട്.

Story first published: Wednesday, December 7, 2011, 14:31 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+