റിയോ ഒളിംപിക്സ്: ഒളിംപിക്‌സില്‍ മെഡല്‍ നേടാനായില്ലെങ്കില്‍ കരിയര്‍ പരാജയമല്ല: സാനിയ മിര്‍സ
ഹൈദരാബാദ്: ഒളിംപികിസില്‍ മെഡല്‍ നേടിയാല്‍ അത്ഭുതമായിരിക്കുമെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. മെഡല്‍ നേടിയില്ലെങ്കില്‍ കരിയര്‍ അവസാനിക്കുന്നില്ലെന്നും അവര്‍ പറയുന്നു. മൂന്നാമത്തെ ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ മകളും പാകിസ്താന്റെ മരുമകളുമായ സാനിയ.
Read also: പോക്കെമോന്‍ ഗുഹയിലെത്തിച്ചു, തിരിച്ചെത്തിച്ചത് ഫയര്‍ഫോഴ്‌സ്!
ഒരു മാസം മുമ്പ് തന്നെ ടൂര്‍ണ്ണമെന്റിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ടെന്നീസ് താരങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് തുറന്നുപറയുന്ന സാനിയ ഓരോ ടൂര്‍ണ്ണമെന്റിനും ഒരാഴ്ച മുമ്പ് മാത്രമാണ് പരിശീലനം പൂര്‍ത്തിയാക്കി മത്സരത്തിനായി ഒരുങ്ങാറുള്ളൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു.

മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പവും വനിതാ ഡബിള്‍സില്‍ പ്രാര്‍ത്ഥന തോമ്പാരെയ്‌ക്കൊപ്പവുമാണ് സാനിയ റിയോയില്‍ കോര്‍ട്ടിലിറങ്ങുക. ആഗസ്ത് അഞ്ചിന് ആരംഭിക്കുന്ന ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായി മൂവരും ആഗസ്ത് ഒന്നിന് തന്നെ റിയോയിലെത്തും. റിയോയില്‍ മെഡല്‍ പ്രതീക്ഷയുമായി കോര്‍ലിറങ്ങുന്ന സാനിയ അടുത്ത ഒളിംപിക്‌സില്‍ മത്സരരംഗത്തുണ്ടാകില്ലെന്നും പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications