വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മിക്‌സഡ് ഡബിള്‍സിന് പിന്നാലെ ഡബിള്‍സില്‍നിന്നും സാനിയ പിന്മാറി

മെല്‍ബണ്‍: കിരീടനേട്ടത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ മിര്‍സയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് സാനിയ ഡബിള്‍സ് മത്സരങ്ങളില്‍നിന്നും പിന്മാറി. കഴിഞ്ഞദിവസം മിക്‌സഡ് ഡബിള്‍സില്‍നിന്നും പിന്മാറിയ സാനിയ വനിതാ ഡബിള്‍സിലും കളിക്കില്ലെന്ന് അറിയിച്ചു. യുക്രൈന്‍ താരം നാദിയ കിച്ച്‌നോക്കിനൊപ്പമാണ് ഇന്ത്യന്‍താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയത്.

ഹൊബാര്‍ട്ട് ഇന്റര്‍നാഷണില്‍ നാദിയയ്‌ക്കൊപ്പം സാനിയ കിരീടം നേടിയിരുന്നു. എന്നാല്‍, കാലിനേറ്റ പരിക്ക് വില്ലനായി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്ക് അധികരിക്കുമെന്ന് ഭയന്നാണ് മിക്‌സഡ് ഡബിള്‍സില്‍ പിന്മാറ്റം. ഡബിള്‍സില്‍ ചൈനീസ് സഖ്യമായ സിയുന്‍ ഹാന്‍, ലിന്‍ സു സഖ്യത്തിനെതിരെ 6-2, 1-0 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍ സാനിയ സഖ്യം പിന്മാറ്റം അറിയിക്കുകയായിരുന്നു.

ലോകകപ്പ് സെമി ഫൈനല്‍... ന്യൂസിലാന്‍ഡിനോട് തോറ്റത്തില്‍ സന്തോഷം!! ആരാധകരെ ഞെട്ടിച്ച് കോലിലോകകപ്പ് സെമി ഫൈനല്‍... ന്യൂസിലാന്‍ഡിനോട് തോറ്റത്തില്‍ സന്തോഷം!! ആരാധകരെ ഞെട്ടിച്ച് കോലി

saniamirza

കോര്‍ട്ടില്‍ ഓടുന്നതിന് പുറമെ സര്‍വ് ചെയ്യാനും സാനിയ ബുദ്ധിമുട്ടി. ഇന്ത്യന്‍ താരം രോഹന്‍ ബോപണ്ണയ്‌ക്കൊപ്പമായിരുന്നു സാനിയ ഡബിള്‍സില്‍ കളിക്കേണ്ടിയിരുന്നത്. ഹൊബാര്‍ട്ട് ഫൈനലിനിടെയാണ് പരിക്കേറ്റതെന്നും മിക്‌സഡ് ഡബിള്‍സിലെ പിന്മാറ്റം നിര്‍ഭാഗ്യകരമാണെന്നും താരം പറഞ്ഞു. അമ്മയാകുന്നതിന്റെ നീണ്ട ഇടവേളയ്ക്കുശേഷമാണ് സാനിയ വീണ്ടും കോര്‍ട്ടില്‍ സജീവമായത്. ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കിരീടം നേടാനായതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം പ്രതീക്ഷയിലായിരുന്നു.

Story first published: Thursday, January 23, 2020, 14:58 [IST]
Other articles published on Jan 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X