ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍
മെല്‍ബണ്‍: വനിതാ ഡബിള്‍സില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്യഷ്ടിച്ചുകൊണ്ട് മുന്നേറുന്ന സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജൂലിയ ജോര്‍ജസ്-കരോലിയ പ്ലിസ്‌കോവ സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-0
വളരെ അനായാസമായാണ് സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് മുതല്‍ മുന്നിട്ടുനിന്ന സാനിയ സഖ്യത്തിന് മത്സരത്തില്‍ ഒരിക്കല്‍ പോലും പിന്നോട്ട് പോകേണ്ടി വന്നില്ല. ആദ്യ സെറ്റ് 4-0ത്തിന് മുന്നിട്ട് നിന്ന ശേഷമാണ് 6-1ന് സെറ്റ് സ്വന്തമാക്കിയതെങ്കില്‍ രണ്ടാം സെറ്റ് 6-0ത്തിനാണ് സ്വന്തമാക്കിയത്.

തോല്‍ക്കാതെ സാനിയ-ഹിംഗിസ്
സാനിയ-ഹിംഗിസ് സഖ്യം ഒത്തുചേര്‍ന്ന ശേഷം ഇവര്‍ നേടുന്ന തുടര്‍ച്ചയായ 35-ാം ജയമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലേത്.

അനായാസ ജയം
ടോപ് സീഡായ സാനിയ-ഹിംഗിസ് സഖ്യത്തിന് 13-ാം സീഡായ ജൂലിയ ജോര്‍ജസ്-കരോലിയ പ്ലിസ്‌കോവ സഖ്യം ഒരുതരത്തിലും എതിരാളിയേ ആയിരുന്നില്ല. 54 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.

ഫൈനല്‍ കടുക്കുമോ
താരതമ്യേന കടുത്ത മത്സരമാകും ഫൈനലില്‍ സാനിയ സഖ്യത്തെ കാത്തിരിക്കുന്നത്. ഏഴാം സീഡ് ആന്‍ഡ്രിയ ഹ്ലവക്കോവ-ലൂസി ഹ്രാദേക്ക സഖ്യത്തെയാണ് ഫൈനലില്‍ സാനിയ സഖ്യം നേരിടുക.

തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ്‌ലാം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടാനായാല്‍ സിനിയ-ഹിംഗിസ് സഖ്യം നേടുന്ന തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ്‌ലാം കിരീടമാകും അത്.

ആകെ 11 കിരീടങ്ങള്‍
ബ്രിസ്‌ബെന്‍ ഓപ്പണും സിഡ്‌നി ഓപ്പണും ഈ വര്‍ഷം സ്വന്തമാക്കിയ സാനിയ-ഹിംഗിസ് സഖ്യം ഇതുവരെ 11 കരീടങ്ങള്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications