For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിയാമി ഓപ്പണ്‍ സാനിയ-ഹിംഗിസ് സഖ്യത്തിന്, ക്രെഡിറ്റ് മുഴുവന്‍ പിതാവിന്!

By Soorya Chandran

മിയാമി: മലേഷ്യന്‍ ഓപ്പണില്‍ സൈന നേവാള്‍ സെമിയില്‍ പുറത്തായതിന്റെ ദു:ഖം ഇന്ത്യ മറന്നേക്കൂ... ഷട്ടില്‍ കോര്‍ട്ടില്‍ നഷ്ടപ്പെട്ട കിരീടം ഇതാ ടെന്നീസ് കോര്‍ട്ടില്‍ നിന്ന്.

ഇന്ത്യയുടെ പ്രിയ താരം സാനിയ മിര്‍സയക്ക് മിയാമി ഓപ്പണില്‍ ഡബിള്‍സ് കിരീടം. ലോകത്തെ മികച്ച വനിത ടെന്നീസ് താരങ്ങളില്‍ ഒരാളായ മാര്‍ട്ടിന ഹിംഗിസിനൊപ്പമാണ് സാനിയ കിരീടം ഉയര്‍ത്തിയത്.

ഈ കിരീട നേട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. സാനിയയുടെ 25-ാമത് ഡബ്ല്യൂടിഎ ഡബിള്‍സ് കിരീടമാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തിന്റെ വിജയം.

Sania Mirza

ആദ്യ സെറ്റില്‍ എതിരാളികളായ റഷ്യന്‍ ജോഡികള്‍- എക്തറീന മകറോവ, എലേന വാസ്‌നിന- ശക്തമായ പരതിരോധമാണ് തീര്‍ത്തത്. ഒരു ഘട്ടത്തില്‍ 2-5 ന് പിന്നിട്ടുനിന്ന സാനിയ-ഹിംഗിസ് സഖ്യം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സ്‌കോര്‍ 7-5, 6-1.

മത്സര വിജയത്തിന് മാര്‍ട്ടിന ഹിംഗിസ് നന്ദി പറഞ്ഞത് ആര്‍ക്കെന്നറിയാമോ... സാനിയയ്ക്കല്ല, സാനിയയുടെ പിതാവിന് ! ഇമ്രാന്‍ മിര്‍സ നല്‍കിയ ഉപദേശങ്ങള്‍ നിര്‍ണായകമായിരുന്നു എന്നാണ് ഹിംഗിസ് മത്സര ശേഷം പറഞ്ഞത്. ഡബിള്‍സില്‍ സാനിയ സഖ്യം ലോക ഒന്നാം നമ്പറിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Story first published: Monday, April 6, 2015, 11:16 [IST]
Other articles published on Apr 6, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+