Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണും സാനിയ കൊയ്‌തെടുത്തു.... ടെന്നീസില്‍ ഇന്ത്യന്‍ വസന്തം

ന്യൂയോര്‍ക്ക്: ടെന്നീസിന്റെ അമേരിയ്ക്കന്‍ മണ്ണില്‍ ഇന്ത്യന്‍ വിജയഗാഥ. യുഎസ് ഓപ്പണില്‍ ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയതിനെ പിറകെ വനിത ഡബിള്‍സില്‍ സാനിയ മിര്‍സ- ഹിംഗിസ് സംഖ്യം കിരീടം ഉയര്‍ത്തി.

ഈ സീസണില്‍ സാനിയയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലും സാനിയ-ഹിംഗിസ് സഖ്യമാണ് വനിത ഡബിള്‍സില്‍ വെന്നിക്കൊടി പാറിച്ചത്.

Sania and Hingis

ടൂര്‍ണമെന്റിലെ ടോപ് സീഡ് ആയ സാനിയ -ഹിംഗിസ് സഖ്യം നാലം സീഡ് ആയ കാസേ ഡെല്ലക്വ- യാരോസ്ലാവ ഷ്വിഡോവ സഖ്യത്തെയാണ് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-3.

69 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ സാനിയ-ഹിംഗിസിന്റെ അപ്രമാദിത്തമായിരുന്നു. ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് പ്രതിസന്ധി സൃഷ്ടിയ്ക്കാനായില്ല.

സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നതോടെയാണ് ഡബിള്‍സില്‍ സാനിയ മിര്‍സയുടെ സമയം തെളിയുന്നത്. ഹിംഗിസ് എന്ന ഭാഗ്യ കൂട്ടുകെട്ടില്‍ നിന്നാണ് ലിയാണ്ടര്‍ പേസിനും യുഎസ് ഓപ്പണ്‍ സ്വന്തമാക്കാനായത്.

Story first published: Monday, September 14, 2015, 8:56 [IST]
Other articles published on Sep 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+