For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ ഏഴാം കിരീടം

By Athul

സിഡ്‌നി: സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ഡബിള്‍സ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. തുടര്‍ച്ചയായ ഏഴാം കിരീട ജയത്തോടെ സാനിയ സഖ്യം വനിതാ ഡബിള്‍സില്‍ തങ്ങളുടെ അപ്രമാദിത്തം അരക്കിട്ടുറപ്പിച്ചു.

മൂന്നാം സീഡായ കരോലിയ ഗാര്‍ഷ്യ-ക്രിസ്റ്റിന മാള്‍ഡനോവിച്ച് സഖ്യത്തെയാണ് സാനിയ സഖ്യം ഫെനലില്‍ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് സാനിയ സഖ്യം ജയം സ്വന്തമാക്കിയത്. മത്സരം ഒരു മണിക്കൂര്‍ 14 മിനിറ്റ് നീണ്ട് നിന്നു. സ്‌കോര്‍: 1-6, 7-5, 10-5.

sania

പരാജയത്തെ മുഖാമുഖം കണ്ട ശേഷമാണ് സാനിയ സഖ്യം തിരിച്ച് വന്നത്. ആദ്യ ഗെയിം നഷ്ടമാക്കിയ ഇവര്‍ രണ്ടാം ഗെയിമില്‍ 4-1ന്‍ പിന്നിലായിരുന്നു. എന്നാല്‍ പരിചയസമ്പത്തും രണ്ട് പേര്‍ക്കുമിടയിലെ മനപ്പൊരുത്തവും കളിയിലേക്ക് അവരെ തിരിച്ച് കൊണ്ട് വന്നു.

ടോപ് സീഡുകളായ സാനിയ-ഹിംഗിസ് സഖ്യം തുടര്‍ച്ചയായി നേടുന്ന 30-ാം ജയമാണിത്. ബ്രിസ്‌ബെയ്ന്‍ ഓപ്പണിലും സാനിയ-ഹിംഗിസ് സഖ്യം ഈ വര്‍ഷം കിരീടം ചൂടിയിട്ടുണ്ട്.

Story first published: Saturday, January 16, 2016, 10:51 [IST]
Other articles published on Jan 16, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+