Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ലോകറെക്കോര്‍ഡ്

സിഡ്‌നി: വനിതാ ഡബിള്‍സ് ടെന്നിസില്‍ സാനിയ- ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29-ാം ജയം. വ്യാഴാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ യെറോസ്ലാവ- ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് തോല്‍വി അറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡിടാന്‍ സഖ്യത്തിന് കഴിഞ്ഞത്. ജയത്തോടെ സിഡിനി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാനും സഖ്യത്തിനായി.

തുടര്‍ച്ചയായ 29 ജയത്തോടെ സാനിയ- ഹിംഗിസ് സഖ്യം 22 വര്‍ഷം പഴത്തമുള്ള റെക്കോഡാണ് തകര്‍ത്തത്. 1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും- നടാഷ വെരേവയും ചേര്‍ന്ന് സ്ഥാപിച്ച 28 വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കതയായത്.

SANIA MIRZA VS MARTINA HINGIS

ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടത്തോടെ വര്‍ഷം തുടങ്ങിയ സഖ്യം സ്വന്തമാക്കിയത് തുടര്‍ച്ചയായി ആറാം കിരീടമാണ്. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ (11395) പോയിന്റുമായി ഒന്നാമതും ഹിംഗ്‌സ് (11355) പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

Story first published: Thursday, January 14, 2016, 17:04 [IST]
Other articles published on Jan 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+