റാഫേല്‍ നദാലിന് പോലും മഹാനായ താരം.. പക്ഷേ സാനിയയ്ക്ക് ലിയാൻഡർ പേസ് വെറും വിഷം, ബൊപ്പണ്ണയ്‌ക്കോ?
ദില്ലി: ടെന്നീസിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട കളിക്കാരനാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍. നിലവിലെ കളിക്കാരില്‍ സംശയലേശമന്യേ മുന്‍പന്‍. ആ നദാല്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിനെക്കുറിച്ച് പറഞ്ഞത് കേട്ടോ. ചരിത്രത്തിലെ മികച്ച താരങ്ങളില്‍ ഒരാള്‍ എന്ന്. ഡേവിസ് കപ്പില്‍ പേസ് അടക്കമുള്ള ഇന്ത്യന്‍ സഖ്യത്തോട് ജയിച്ച ശേഷമായിരുന്നു നദാലിന്റെ പ്രശംസ.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാഞ്ഞിട്ടോ അതോ കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്നത് കൊണ്ടോ, ഇന്ത്യയുടെ പ്രമുഖര്‍ക്ക് പക്ഷേ ലിയാന്‍ഡര്‍ പേസിനോട് ഈ മമതയൊന്നും ഇല്ല. ഇല്ല എന്ന് മാത്രമല്ല, കനത്ത ദേഷ്യവും ഉണ്ട്. വിഷം എന്നാണ് ഗ്ലാമര്‍ താരം സാനിയ മിര്‍സ പേസിനെ വിളിക്കുന്നത്. അത്രത്തോളം പോയില്ലെങ്കിലും സാനിയയുടെ പങ്കാളി രോഹന്‍ ബൊപ്പണ്ണയ്ക്കും പേസിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല.

സാനിയ പൊട്ടിത്തെറിക്കുന്നു
വിഷം പിടിച്ച ഒരാളോട് ജയിക്കാന്‍ ഒരു വഴിയേ ഉള്ളൂ, കളിക്കാതിരിക്കുക - ഇതായിരുന്നു സാനിയ മിര്‍സയുടെ ട്വീറ്റ്. ട്വീറ്റ് ലിയാന്‍ഡര്‍ പേസിനെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തം.

സഹതാരങ്ങളെ താറടിക്കുന്നു
സഹതാരങ്ങളെ താറടിച്ച് കാണിച്ച് ലൈം ലൈറ്റില്‍ നില്‍ക്കാനുള്ള ശ്രമം എന്നാണ് സാനിയയുടെ മിക്‌സഡ് ഡബിള്‍സ് പാര്‍ട്ണര്‍ രോഹന്‍ ബൊപ്പണ്ണ ട്വീറ്റ് ചെയ്തത്. ഇതാദ്യമായിട്ടല്ല സാനിയയും ബൊപ്പണ്ണയും പേസിനെതിരെ തിരിയുന്നത്

പറയാന്‍ കാരണം
റിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഏറ്റവും മികച്ച ടീമിനെയല്ല അയച്ചത് എന്ന് ലിയാന്‍ഡര്‍ പേസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാനിയ മിര്‍സ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് ഒളിംപിക്‌സ് കളിച്ചത്.

നദാല്‍ പറഞ്ഞത്
പേസ് ഗംഭീരമായി കളിച്ചു എന്നാണ് ഡേവിസ് കപ്പ് മത്സരത്തിന് ശേഷം നദാല്‍ പറഞ്ഞത്. പേസിനെതിരെ മത്സരിച്ചത് മികച്ച അനുഭവമാണ്. കടുപ്പമേറിയ മത്സരമായിരുന്നു. ചരിത്രത്തിലെ മികച്ച താരങ്ങളില്‍ ഒരാളാണ് പേസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications