Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലു വര്‍ഷത്തിനുശേഷം സാനിയ മിര്‍സ ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: സാനിയ മിര്‍സ നാലു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നീണ്ടകാലമായി ടെന്നീസില്‍നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു. 2016ലാണ് സാനിയ അവസാനമായി ഫെഡറേഷന്‍ കപ്പില്‍ എത്തിയത്. 2017നുശേഷം താരം കോര്‍ട്ടില്‍ ഇറങ്ങിയിട്ടുമില്ല.

അങ്കിത റെയ്‌ന, റിയ ഭാട്ടിയ, റിതുക ഭോസ്ലെ, കര്‍മാന്‍ കൗര്‍ എന്നിവരാണ് സാനിയയെ കൂടാതെ ടീമില്‍ ഇടം നേടിയവര്‍. റാങ്കിങ്ങില്‍ 180-ാം സ്ഥാനത്തുള്ള അങ്കിതയാണ് ഇന്ത്യന്‍ ടീം അംഗങ്ങളിലെ പ്രധാന താരം. സൗജന്യ ബവിസെട്ടിയെ റിസര്‍വതാരമായി ഉള്‍പ്പെടുത്തി. മുന്‍ താരം അങ്കിത ഭാബ്രിയാണ് പരിശീലക. വിശാല്‍ ഉപ്പല്‍ ടീമിനെ നയിക്കും. സാനിയ മിര്‍സയുടെ മടങ്ങിവരവാണ് ടീമിന്റെ പ്രധാന പ്രത്യകത.

saniamirza

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് സാനിയ. നേരത്തെ ഡബിള്‍സില്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടിയിട്ടുണ്ട്. ഇവയില്‍ മൂന്ന് മിക്‌സഡ് കിരീടങ്ങളാണ്. ഡബിള്‍സില്‍ ലോക ഒന്നാം റാങ്കിലുമെത്തി. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം നീണ്ടകാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന സാനിയ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, December 25, 2019, 11:02 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+