ജെയിംസ് ബോണ്ട് സിനിമകളുടെ ടിവി പരിപാടിയില്‍ സാനിയ അവതാരക
ഹൈദരാബാദ്: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെന്നീസ് താരം സാനിയ മിര്‍സ ടിവി അവതാരകയായി. സോണി പിക്‌സില്‍ ജെയിംസ് ബോണ്ട് സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് സാനിയ അവതരിപ്പിക്കുന്നത്. പരിപാടി നവംബര്‍ 22 ന് തുടങ്ങി.
ബോണ്ട് സിനിമളെ വെറുതെ പരിചയപ്പെടുത്തുക മാത്രമല്ല ഈ പരിപാടി. സ്ത്രീ വിഷയത്തില്‍ അല്‍പം കുപ്രശസ്തനാണല്ലോ ജെയിംസ് ബോണ്ട്... അതുകൊണ്ട് തന്നെ സ്ത്രീകളെ എങ്ങളെ വളക്കാം എന്നതിന് സാനിയ ചില ടിപ്‌സും പുരുഷന്‍മാര്‍ക്കായി നല്‍കുന്നുണ്ട്.
ടിവി പരിപാടിയിലൂടെ ടെന്നീസ് സുന്ദരി ലക്ഷ്യമിടുന്നത് ബോളിവുഡ് ആണെന്ന് ചില വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സാനിയ അതെല്ലാം നിഷേധിച്ചു. ദ ഹിന്ദു പത്രത്തിന് അുവദിച്ച അഭിമുഖത്തില്‍ സാനിയ എല്ലാം വ്യക്തമാക്കുന്നുണ്ട്. സാനിയ മിര്‍സയുടെ ചാനല്‍ വിശേഷങ്ങളറിയാം...

സാനിയ ഒരു 'ബോണ്ട് ഗേള്‍' ആണോ
ഒരിക്കലും താനൊരു ബോണ്ട് ഗേള്‍ അല്ലെന്നാണ് സാനിയ പറയുന്നത്. ഇപ്പോള്‍ ആവശ്യത്തിന് സമയമുണ്ട്. അതുകൊണ്ട് ഇത്തരമൊരു ടിവി ഷോ ചെയ്യുന്നു എന്ന് മാത്രം.

ജെയിംസ് ബോണ്ട് പ്രണയം
തനിക്ക് ജെയിംസ് ബോണ്ട് സിനിമകള്‍ ഏറെ ഇഷ്ടമാണെന്നാണ് സാനിയ പറയുന്നത്. ഡൈ അനദര്‍ ഡേയും, കാസിനോ റോയലും ആണ് ഇഷ്ടപ്പെട്ട ബോണ്ട് സിനിമകള്‍

ആരാണ് പ്രിയപ്പെട്ട ബോണ്ട് നടന്‍
സാനിയയുടെ തലമുറയിലെ ആരോടും ചോദിച്ചാലും ഒരുപക്ഷേ ഇതിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ... പിയേഴ്‌സ് ബ്രോസ്‌നാന്‍. സാനിയക്കും ബ്രോസ്‌നാന്‍ തന്നെ പ്രിയം.

ബോണ്ട് സിനിമകളിലെ സ്ത്രീകള്‍
ജെയിംസ് ബോണ്ട് സിനിമകളിലെ നായികമാരെല്ലാം സെക്‌സിയാണ്, വശ്യതയുള്ളവരും ആണ്. താനെന്തായാലും ആ ഗണത്തില്‍ പെടുന്നില്ലെന്നാണ് സാനിയ പറയുന്നത്.

പ്രണയിക്കാന്‍ എന്തിനാണ് പുരുഷന്‍മാരെ പഠിപ്പിക്കുന്നത്
തനിക്കെന്തായാലും അങ്ങനെ ഒരു ആഗ്രഹമില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ഈ ചോദ്യം പരിപാടി ഒരുക്കുന്ന ചാനലുകാരോട് ചോദിക്കാവുന്നതാണ്.

പ്രണയിക്കാന്‍ ഇന്ത്യന്‍ യുവാക്കള്‍ മിടുക്കരാണോ
സാനിയയോട് ഇങ്ങനെ ഒരു ചോദ്യം സ്വാഭാവികമാണല്ലോ... ഇക്കാര്യത്തില്‍ ഒരു സാമാന്യവത്കരണം വേണ്ടെന്നാണ് സാനിയ പറയുന്നത്. ബോണ്ടിനെ പോലെ ഒരാളാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും സൂത്രങ്ങള്‍ പറഞ്ഞുകൊടുക്കാമെന്നാണ് സാനിയയുടെ പക്ഷം.

ഷൊയ്ബ് മാലിക്
ഷൊയ്ബ് മാലിക്ക് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ കാര്യമൊന്നും വിശദീകരിക്കാന്‍ സാനിയ തയ്യാറല്ല. പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ ഷൊയ്ബിനെ ഒന്നും പഠിപ്പിക്കേണ്ടതില്ലെന്നാണ് സാനിയ പറയുന്നത്.

സ്‌കൂള്‍ ഓഫ് ബോണ്ടിങ്
സോണി പികസ് സ്‌കൂള്‍ ഓഫ് ബോണ്ടിങ് എന്നാണ് പരിപാടിയുടെ പേര്. ശനിയാഴ്ചകളില്‍ രാത്രി ഏഴിനും ഒമ്പതിനും ആണ് സംപ്രേഷണം

സാനിയ സിനിമയിലേക്ക്
ടിവി അവതാരകയായി ബോളിവുഡിലേക്കെത്തുകയാണോ സാനിയയുടെ ലക്ഷ്യം... അല്ലേയല്ലെന്ന് താരം ഉറപ്പിച്ച് പറയും.

ടെന്നീസ് തന്നെ മുഖ്യം
ടിവിയില്‍ പരിപാടി അവതരിപ്പിക്കുന്നതുകൊണ്ട് ടെന്നീസിനെ കയ്യൊഴിയാനുള്ള പദ്ധതിയൊന്നും സാനിയക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications