Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്മയായ സാനിയ ടെന്നീസ് കോര്‍ട്ടിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസിലെ എക്കാലത്തെയും മികച്ച വനിതാ താരമായ സാനിയ മിര്‍സ അമ്മയായതോടെ ടെന്നീസ് ലോകത്തുനിന്നും വിരമിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. എത്രയും വേഗം താന്‍ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിവരുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും സാനിയ പറഞ്ഞു. 2019 തന്റെ മടങ്ങിവരവ് വര്‍ഷം കൂടിയായിരിക്കുമെന്നാണ് ലോകത്തെ മുന്‍നിര ഡബിള്‍സ് താരങ്ങളിലൊരാളായിരുന്ന സാനിയയുടെ പ്രതികരണം.

ഗര്‍ഭിണിയായതോടെയാണ് സാനിയ റാക്കറ്റ് താഴെവെച്ച് കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങിയത്. അടുത്തിയെ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ താരം കളിയിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണെന്ന് അറിയിച്ചു. ഗര്‍ഭിണിയായശേഷം ഇതുവരെ ടെന്നീസ് വലിയരീതിയിലുള്ള നഷ്ടബോധമാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ എത്രയുവേഗം കളിയിലേക്ക് മടങ്ങിവരാനാണ് ആഗ്രഹമെന്ന് സാനിയ പറഞ്ഞു.

sania

ടെന്നീസ് തന്റെ രക്തത്തിലലിഞ്ഞതാണ്. അതിനായിരുന്നു താന്‍ എല്ലാറ്റിനേക്കാളും പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതോടെ കുട്ടിയുടെ ആരോഗ്യകാരത്തിലും മറ്റും വലിയരീതിയില്‍ ശ്രദ്ധകൊടുക്കേണ്ടേത് അത്യാവശ്യമായിവന്നു. ഇതിന് മുന്‍പ് പരിക്കേറ്റതിനാല്‍ മൂന്ന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഭാരക്കൂടുതലും മറ്റും ഇനി പരിശീലനത്തിന് മുന്‍പ് ക്രമീകരിക്കേണ്ടതുണ്ടെന്നും സാനിയ ചൂണ്ടിക്കാട്ടി.

തിരിച്ചുവരവില്‍ ആരാണ് ഡബിള്‍സ് പങ്കാളിയാകുക എന്നൊന്നും താരം തീരുമാനിട്ടില്ല. പരിശീലനത്തിലൂടെ പൂര്‍വകാല ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ട്. ഏതു കാര്യവും പെര്‍ഫക്ട് ആയിട്ട് ചെയ്യുന്നയാളാണ് താന്‍. ഒരു നല്ല അമ്മയാകുന്നതിനൊപ്പം കളിയും കൂടെക്കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും തനിക്ക് വീണ്ടും കളിക്കളത്തില്‍ സജീവമാകാന്‍ കഴിയുമെന്നും സാനിയ പറഞ്ഞു.

Story first published: Thursday, December 20, 2018, 11:57 [IST]
Other articles published on Dec 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+