For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ മിര്‍സ കുതിപ്പ് തുടരുന്നു; ദുബായ് ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ മടങ്ങിവരവിനുശേഷമുള്ള വിജയക്കുതിപ്പ് തുടരുന്നു. ദുബായ് ഓപ്പണില്‍ ഫ്രഞ്ച് പങ്കാളി കരോലിന ഗാര്‍സ്യയ്‌ക്കൊപ്പമിറങ്ങിയ സാനിയ വനിതാ ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. റഷ്യയുടെ അല കഡ്രാവെസ്‌തേവ, സ്ലൊവേനിയയുടെ കാതറീന സ്രെബോട്ട്‌നിക്ക് സഖ്യത്തെയാണ് സാനിയ ജോഡി വീഴ്ത്തിയത്. സ്‌കോര്‍ 6-4, 4-6, 10-8.

പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ സായ്‌സായ് ഷെങ്, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സഖ്യത്തെയാണ് നേരിടുക. നേരത്തെ ഹൊബാര്‍ട്ട് ടൂര്‍ണമെന്റില്‍ കിരീടം നേടിയ സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരിക്കുമൂലം പിന്മാറിയിരുന്നു. യുക്രൈനിന്റെ നാദിയെ കിച്ചെനോക്കിനൊപ്പമാണ് സാനിയ മടങ്ങിവരവിലെ ആദ്യ കിരീടം നേടിയത്. പരിക്കിനെ തുടര്‍ന്ന് പിന്മാറിയ താരം ഇത്തവണ ഫ്രഞ്ച് പങ്കാളിക്കൊപ്പം കളിക്കാനിറങ്ങി.

saniamirza

33 കാരിയായ സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണില്‍ കളിച്ചശേഷമാണ് ഹൊബാര്‍ട്ട് ഇന്റര്‍നാഷണിലൂടെ മടങ്ങിയെത്തിയത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2013ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതാരം ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയിരുന്നു. സിംഗിള്‍സില്‍ 27 ആണ് സാനിയയുടെ ഉയര്‍ന്ന റാങ്ക്.

Story first published: Wednesday, February 19, 2020, 9:47 [IST]
Other articles published on Feb 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+