For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജയ് മഞ്ജരേക്കറും സാനിയ മിര്‍സയുടെ നാവിന്റെ ചൂടറിഞ്ഞു... കോമണ്‍സെന്‍സില്ലേ എന്ന് ചോദ്യം!

സഞ്ജയ് മഞ്ജരേക്കറാണ് ഇപ്പോള്‍ സാനിയ മിര്‍സയുടെ നാവിന്റെ ചൂട് അറിഞ്ഞിരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സംഭവം.

By Muralidharan

മാധ്യമ പ്രവര്‍ത്തകനും ടി വി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിക്ക് ചുട്ട മറുപടി കൊടുത്ത് ടെന്നീസ് താരം സാനിയ മിര്‍സ കളിക്കളത്തില്‍ മാത്രമല്ല പുറത്തും താന്‍ മിടുക്കിയാണ് എന്ന് തെളിയിച്ചിരുന്നു. ഒരു ലൈവ് ഷോയില്‍ സെക്സിസ്റ്റ് ചോദ്യം ഉയര്‍ത്തിയതിനാണ് സാനിയ സര്‍ദേശായിയെ വലിച്ചൊട്ടിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു.

Read Also: ജാദവും പാണ്ഡ്യയും എന്തിന് ഉമേഷ് യാദവ് വരെ പൊരുതി... പക്ഷേ ധോണി തുഴഞ്ഞ് തോല്‍പ്പിച്ചു, 6 റണ്‍സിന്!!!

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ് ഇപ്പോള്‍ സാനിയ മിര്‍സയുടെ നാവിന്റെ ചൂട് അറിഞ്ഞിരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സംഭവം. കോമണ്‍സെന്‍സില്ലേ എന്ന ചോദ്യമാണ് സാനിയ മിര്‍സ മുന്‍ ഇന്ത്യന്‍ താരത്തോട് ഉയര്‍ത്തിയത്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി...

ആഘോഷിക്കാന്‍ ഒരു ട്വീറ്റ്

ആഘോഷിക്കാന്‍ ഒരു ട്വീറ്റ്

ഡബ്ല്യു ടി എ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് 80 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് സാനിയ മിര്‍സ ട്വിറ്ററില്‍ പോസ്റ്റിട്ടത്. ബുധനാഴ്ചയായിരുന്നു ഇത്. ഒന്നാം റാങ്കില്‍ 80 ആഴ്ചകള്‍ പൂര്‍ത്തിയായി. കൂടുതല്‍ കഠിനപരിശ്രമം നടത്താന്‍ ഇതെന്നെ പ്രചോദിപ്പിക്കുന്നു. - ഇതായിരുന്നു ട്വീറ്റ്.

അനുമോദനങ്ങളുമായി ആളുകള്‍

അനുമോദനങ്ങളുമായി ആളുകള്‍

സെലിബ്രിറ്റികളും ആരാധകരുമായി പലരും സാനിയ മിര്‍സയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. വൂപ് വൂപ് കണ്‍ഗ്രാജുലേഷന്‍സ് എന്നായിരുന്നു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ കമന്റ്. ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേലും സാനിയയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് സന്തോഷം അറിയിച്ചു.

 സ്‌പോയിലറായി മഞ്ജരേക്കര്‍

സ്‌പോയിലറായി മഞ്ജരേക്കര്‍

എന്നാല്‍ മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് തോന്നിയത് മറ്റൊന്നാണ്. നമ്പര്‍ വണ്‍ ഡബിള്‍സ് പ്ലെയര്‍ എന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്. കണ്‍ഗ്രാജുലേഷന്‍സ് - ഇതായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.

കോമണ്‍സെന്‍സില്ലേ

കോമണ്‍സെന്‍സില്ലേ

ഞാനിപ്പോള്‍ സിംഗിള്‍സ് കളിക്കുന്നില്ല. അതുകൊണ്ട് തന്നെ ഡബിള്‍സിലാണ് എന്നത് വ്യക്തമല്ലേ. എന്ത് ചെയ്യാനാണ്. കോമണ്‍സെന്‍സ് എന്നത് കോമണല്ല എന്ന് തോന്നുന്നു.. ഇതായിരുന്നു സാനിയയുടെ മറുപടി. സംഭവം ശരിയാണ്. സാനിയ മിര്‍സ സിംഗിള്‍സില്‍ നിന്നും 2013ല്‍ വിരമിച്ചിരുന്നു. എന്തായാലും ആശംസകള്‍ക്ക് നന്ദി.

വിട്ടുപോയത് പറഞ്ഞതല്ലേ

വിട്ടുപോയത് പറഞ്ഞതല്ലേ

ഇതുകൊണ്ടും വിടാന്‍ മഞ്ജരേക്കര്‍ തയ്യാറായില്ല. നിങ്ങള്‍ വിട്ടുപോയ ഒരു പോയിന്റ് ഞാന്‍ ഓര്‍മിപ്പിച്ചു എന്ന തരത്തിലായിരുന്നു മഞ്ജരേക്കറുടെ അടുത്ത ട്വീറ്റ്. എന്നെപ്പോലെ കോമണ്‍സെന്‍സില്ലാത്തവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇതാ ഇത് വായിച്ച് നോക്കൂ

ഇതാ ഇത് വായിച്ച് നോക്കൂ

തന്റെ നേട്ടങ്ങളെക്കുറിച്ച് ഡബ്ല്യു ടി എ സൈറ്റില്‍ വന്ന ഒരു ലേഖനത്തിന്റെ ലിങ്ക് നല്‍കിയാണ് സാനിയ മിര്‍സ ഈ കമന്റിനോട് പ്രതികരിച്ചത്. ഇവിടെ നിങ്ങള്‍ക്ക് എല്ലാ പ്രധാന വിവരങ്ങളും കിട്ടും - സാനിയ കളിയാക്കി.

ആരാധകര്‍ ഇടപ്പെട്ടു

ആരാധകര്‍ ഇടപ്പെട്ടു

ഇത്രയും ആയതോടെ സാനിയ മിര്‍സയുടെ ആരാധകരും രംഗത്തെത്തി. ലോക നിലവാരമുള്ള താരങ്ങളോട് മത്സരിക്കുന്ന നിങ്ങള്‍ വെറുതെ ഒരു ട്രോളിന് മറുപടി പറയരുത് എന്നായി അവരുടെ ഉപദേശം. മഞ്ജരേക്കറെ അവഗണിക്കാനും ചിലര്‍ പറഞ്ഞു. നിങ്ങള്‍ നേടിയതിന്റെ ഒരു ഇഞ്ച് പോലും അയാള്‍ നേടിയിട്ടില്ല എന്നും ആളുകള്‍ സാനിയയോട് പറഞ്ഞു.

സര്‍ദേശായിക്ക് കിട്ടിയത്

സര്‍ദേശായിക്ക് കിട്ടിയത്

എയ്സ് ടു ഓഡ്സ് എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് നടന്ന ടി വി ഷോയില്‍ - കളിയൊക്കെ നിര്‍ത്തി സെറ്റിലാകുന്നില്ലേ. അമ്മയാകണ്ടേ എന്നൊക്കെ ചോദിച്ചതിനാണ് രാജ്ദീപ് സര്‍ദേശായിക്ക് സാനിയ നല്ല മറുപടി കൊടുത്തത്.

ഇതാണാ മറുപടി

ഇതാണാ മറുപടി

ഞാന്‍ സെറ്റിലാകാത്തതില്‍ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പര്‍ വണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ഉയര്‍ത്തിയതോടെ രാജ്ദീപ് ശരിക്കും ഫ്ലാറ്റായി. സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇതെല്ലാം ഏറ്റുപിടിക്കുകയും ചെയ്തു.

Story first published: Friday, October 21, 2016, 10:14 [IST]
Other articles published on Oct 21, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+