Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സാനിയ, വീണ്ടും ഹിംഗിസ്; 'ഒമ്പതാം' സ്വര്‍ഗത്തില്‍ സ്വപ്‌നജോഡി!

സിംഗപ്പൂര്‍: സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഇന്ത്യയുടെ ഗ്ലാമര്‍താരം സാനിയ മിര്‍സ സ്വപ്‌നക്കുതിപ്പ് തുടരുന്നു. സിംഗപ്പൂരില്‍ നടന്ന ഡബ്ല്യു ടി എ ഫൈനലിലാണ് സാനിയ - ഹിംഗിസ് ജോഡി കിരീടം ചൂടിയിരിക്കുന്നത്. സീസണില്‍ ഇന്തോ - സ്വിസ് കൂട്ടുകെട്ട് ജയിക്കുന്ന ഒമ്പതാമത്തെ ഫൈനലാണ് ഇത്.

സിംഗപ്പൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്‌പെയിനിന്റെ ഗാബ്രിന മുഗുറുസ - കാര്‍ല സൗരേസ് നവറോ സഖ്യത്തെയാണ് സാനിയ - ഹിംഗിസ് കൂട്ടുകെട്ട് തോല്‍പ്പിച്ചത്. സ്‌കോര്‍ 6 - 0, 6 - 3. 7 മില്യണ്‍ യു എസ് ഡോളറാണ് ഡബ്ല്യു ടി എ ഫൈനല്‍ കിരീടം ചൂടിയ ഇന്തോ - സ്വിസ് കൂട്ടുകെട്ടിന് സമ്മാനത്തുകയായി കിട്ടുക. ചിത്രങ്ങളും കളിവിശേഷങ്ങളും കാണൂ...

സ്വപ്‌നം പോലൊരു കുതിപ്പ്

സ്വപ്‌നം പോലൊരു കുതിപ്പ്

ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം സ്വപ്‌നം പോലൊരു കുതിപ്പിലാണ്. സീസണില്‍ ഒമ്പത് കിരീടങ്ങളുമായി ലോക റാങ്കിംഗില്‍ ഒന്നാമതാണ് സാനിയ മിര്‍സയും കൂട്ടുകാരിയും.

ഫൈനലൊക്കെ വളരെ എളുപ്പം

ഫൈനലൊക്കെ വളരെ എളുപ്പം

ഒരുമണിക്കൂറില്‍ താഴെ സമയം മാത്രമേ ഗാബ്രിന മുഗുറുസ - കാര്‍ല സൗരേസ് നവറോ സഖ്യത്തെ ചുരുട്ടിക്കെട്ടാന്‍ സാനിയയും ഹിംഗിസും എടുത്തുള്ളൂ. 6 - 0, 6 - 3 എന്ന സ്‌കോര്‍ബോര്‍ഡ് മാത്രം മതി കളിയുടെ കമന്ററി പറയാന്‍.

അത്ഭുത ജയം

അത്ഭുത ജയം

ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഒരു സെറ്റ് പോലും സാനിയ - ഹിംഗിസ് സഖ്യം വിട്ടുകൊടുത്തിട്ടില്ല എന്നത് ഇവരുടെ മിന്നും ഫോമിന് തെളിവാണ്. വനിതാ ഡബിള്‍സില്‍ ഒന്നാം റാങ്കുകാരാണ് ഇവര്‍.

തോല്‍ക്കാതെ 22 കളികള്‍

തോല്‍ക്കാതെ 22 കളികള്‍

6 ടൂര്‍ണമെന്റുകളിലായി 22 മത്സരങ്ങള്‍ പിന്നിടുകയാണ് സാനിയ - ഹിംഗിസ് സഖ്യത്തിന്റെ വിജയഗാഥ. സിന്‍സിനാറ്റി ഓപ്പണ്‍ സെമിഫൈനലിലായിരുന്നു ഇവരുടെ അവസാനത്തെ തോല്‍വി.

ജയം ഇതിഹാസങ്ങള്‍ക്ക് മുന്നില്‍

ജയം ഇതിഹാസങ്ങള്‍ക്ക് മുന്നില്‍

ടെന്നീസിലെ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്തിലോവ, ക്രിസ് എവര്‍ട്ട്, ട്രാസി ഓസ്റ്റിന്‍, അരാന്ദ സാഞ്ചസ് വികാരിയോ തുടങ്ങിയവരും ഫൈനല്‍ കാണാനെത്തി.

Story first published: Monday, November 2, 2015, 9:52 [IST]
Other articles published on Nov 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+