വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

28 വയസു തികയുന്ന സൈന നേവാളിന് കൂട്ടായി പുതിയ അതിഥിയെത്തി

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച വനിതാ ടെന്നീസ് താരം സൈന നേവാള്‍ പുതിയ അതിഥിയെ സ്വീകരിക്കുന്ന സന്തോഷത്തിലാണ്. തന്റെ കാറുകളുടെ ശേഖരത്തിലേക്ക് എത്തിയ പുത്തന്‍ ബിഎംഡബ്ലു കാര്‍ ആണ് സൈനയുടെ പുതിയ കൂട്ടുകാരന്‍.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സൈന തന്നെയാണ് കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ശനിയാഴ്ച 28 വയസു തികയുന്ന സൈന ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സൈനയ്ക്ക് ബിഎംഡബ്ലു കാര്‍ ഉള്‍പ്പെടെയുള്ളവ സമ്മാനമായി ലഭിച്ചിരുന്നു.

saina

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് സൈനക്ക് ആദ്യമായി ബിഎംഡബ്ലു സമ്മാനിച്ചത്. 2016ല്‍ ഓസ്‌ട്രേലിയന്‍ ാേപ്പണ്‍ ജേത്രിയായപ്പോള്‍ ഹ്യുണ്ടായി കമ്പനി സൈനയ്ക്ക് ഒരു എസ് യുവിയുടെ സമ്മാനിച്ചു. പുതിയ ബിഎംഡബ്ലു കൂടി എത്തുന്നതോടെ സൈനയ്ക്ക് മൂന്നു കാറുകള്‍ സ്വന്തമായി.

അതേസമയം, ബാഡ്മിന്റണില്‍ സൈന ഇപ്പോള്‍ ഫോമിലല്ല. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ താരം. ഏപ്രില്‍ 4മുതല്‍ 15വരെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഗെയിംസ് നടക്കുന്നത്.

Story first published: Tuesday, March 20, 2018, 9:00 [IST]
Other articles published on Mar 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X