വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; കൗമാരതാരം ഇതിഹാസത്തെ അട്ടിമറിച്ചു, വേഗതയേറിയ തോല്‍വി

സിന്‍സിനാറ്റി: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍നിന്നും പുറത്താക്കി കൗമാരതാരം. യോഗ്യതാറൗണ്ട് കളിച്ചെത്തിയ റഷ്യന്‍ താരം ആന്ദ്രെ റബലേവ് 62 മിനിറ്റിനുള്ളില്‍ ഫെഡററെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-4. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ ഫെഡറര്‍ നേരിടുന്ന ഏറ്റവും വേഗതയേറിയ തോല്‍വിയാണിത്. 2003ല്‍ സിഡ്‌നിയില്‍ ഫ്രാങ്കോ സ്‌ക്വിലാരിയോട് 54 മിനിറ്റിനുള്ളില്‍ തോറ്റതാണ് ഇതിന് മുന്‍പത്തെ വേഗതയേറിയ തോല്‍വി.

കരിയറിലെ ഏറ്റവും മികച്ച ജയമാണ് റഷ്യന്‍താരം സ്വന്തമാക്കിയത്. റോജര്‍ ഫെഡറര്‍ക്കെതിരെ കളിക്കുന്നത് തന്നെ മനോഹരമായ ഒരു അനുഭവമാണെന്ന് റബലേവ് മത്സരശേഷം പറഞ്ഞു. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായതാണ് വിജയത്തിന് കാരണമായത്. ഓരോ പോയന്റിനുമായി കഠിനമായി അധ്വാനിക്കണമെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ജയിച്ചുകയറാനായെന്നും താരം പറഞ്ഞു.

federer

മുഖ്യ പരിശീലകനെ ബിസിസിഐ തിരഞ്ഞെടുക്കുന്നത് എങ്ങനെ?മുഖ്യ പരിശീലകനെ ബിസിസിഐ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

പിഴവുകളില്ലാത്ത കളിയായിരുന്നു എതിരാളിയുടേതെന്ന് ഫെഡറര്‍ പ്രതികരിച്ചു. പ്രതിരോധത്തിലും ആക്രമണത്തിലും സെര്‍വിലുമെല്ലാം ഒന്നിനൊന്ന് മികച്ചുനിന്നു. തനിക്ക് ഒരുവസരത്തിലും വിട്ടുതന്നില്ല. അതുകൊണ്ടുതന്നെ കഠിനമായിരുന്നു മത്സരം. റബലേവിന്റെ പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നെന്നും ഫെഡറര്‍ പറഞ്ഞു. മറ്റൊരു മത്സരത്തില്‍ നൊവാക് ദ്യോക്കോവിച്ച് സ്‌പെയിനിന്റെ പാബ്ലോ കരേനോയെ 6-3, 6-4 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Story first published: Friday, August 16, 2019, 14:48 [IST]
Other articles published on Aug 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X