Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹാരാഷ്ട്ര ഓപ്പണ്‍; രോഹന്‍ ഭോപണ്ണ ദിവിജ് ശരണ്‍ സഖ്യത്തിന് കിരീടം

മുംബൈ: ഇന്ത്യന്‍ മുന്‍നിര ടെന്നീസ് താരങ്ങളായ രോഹന്‍ ഭോപണ്ണ ദിവജ് ശരണ്‍ എന്നിവര്‍ ചേര്‍ന്ന സഖ്യം ടാറ്റ ഓപ്പണ്‍ മഹാരാഷ്ട്ര എടിപി ടൂര്‍ണമെന്‍ില്‍ ചാമ്പ്യന്‍ന്മാരായി. ഡബിള്‍സില്‍ ബ്രിട്ടീഷ് താരങ്ങളായ ലൂക്ക് ബാംബ്രിഡ്ജ്, ജോണി ഒമാര സഖ്യത്തെ 6-3, 6-4 എന്നിങ്ങനെ നേരിട്ടുള്ള സ്‌കോറിലാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. ഭോപണ്ണയും ദിവിജും ഇതാദ്യമായാണ് ഒരു എടിപി ടൂറില്‍ സഖ്യമായി കളിക്കുന്നത്.

കിരീടനേട്ടമൊന്നുമില്ലാതെ 2018 അവസാനിപ്പിച്ച ഇരുവര്‍ക്കും 2019ല്‍ ഇത് മികച്ച തുടക്കമായി. ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരുമിച്ചു കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ സഖ്യത്തിന് ടാറ്റ ഓപ്പണ്‍ ആത്മവിശ്വാസമേകും. ഭോപണ്ണയുടെ 18-ാം എടിപി കിരീടമാണിത്. ശരണിന്റെ നാലാമത്തെ ടൂര്‍ണമെന്റ് വിജയവും. 2017 ഒക്ടോബറില്‍ വിയന്ന ടൂര്‍ണമെന്റില്‍ ജയിച്ചശേഷം ഭോപണ്ണയ്ക്ക് മറ്റൊരു കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

bopanna

ടൂര്‍ണമെന്റില്‍ ഉടനീളം ഇരുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വരാനിരിക്കുന്ന സീസണില്‍ ശരണ്‍ തന്നെയായിരിക്കും പങ്കാളിയെന്ന് നേരത്തെ ഭോപണ്ണ വ്യക്തമാക്കിയിരുന്നു. സ്വന്തം രാജ്യത്തുതന്നെയുള്ള കളിക്കാരനെ പങ്കാളിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ബോപണ്ണ പറഞ്ഞു. മികച്ചൊരു ഡബിള്‍സ് ടീമായി വളരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷകൂടിയാകും ഇവര്‍.

Story first published: Sunday, January 6, 2019, 9:05 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+