Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടില്‍ തോല്‍വി ഭയമോ?; ഫ്രഞ്ച് ഓപ്പണില്‍ കളിക്കില്ലെന്ന് ഫെഡറര്‍

ലണ്ടന്‍: ടെന്നീസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് അറിയിച്ചു. കളിമണ്‍ കോര്‍ട്ടില്‍ തന്റെ തനത് മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത ഫെഡറര്‍ കഴിഞ്ഞവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും കളിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ മാത്രമേ ഇനി കളിക്കളത്തിലേക്ക് മടങ്ങിവരികയുള്ളൂവെന്നാണ് മുപ്പത്തിയാറുകാരന്‍ അറിയിച്ചത്.

അടുത്തിടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഒരിക്കല്‍ക്കൂടി കരസ്ഥമാക്കിയ ഫെഡറര്‍ ഇരുപത് ഗ്ലാന്‍ഡ് സ്ലാമുകളാണ് തന്റെ ഷോകേസിലെത്തിച്ചത്. പ്രായം തനിക്കൊരു തടസമല്ലെന്നും മനസുപറയുന്നതുവരെ കളിക്കളത്തില്‍ തുടരാനാണ് തീരുമാനമെന്നും ഫെഡറര്‍ പറഞ്ഞിരുന്നു.

rogerfederer

മിയാമി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ ക്വാളിഫയര്‍ തന്‍സായി കോകിനാകിസനോട് തോറ്റത് ഫെഡറര്‍ക്ക് തിരിച്ചടിയായിരുന്നു. ഈ തോല്‍വിയോടെ ലോക ഒന്നാം നമ്പര്‍ പദവി നഷ്ടമാവുകയും ചെയ്തു. ഇതോടെയാണ് കളിക്കളത്തില്‍ നിന്നും നീണ്ട അവധിയെടുക്കാന്‍ താരം തീരുമാനിച്ചത്. ഇരുപത്തിയൊന്നുകാരനോടുള്ള തോല്‍വി ഫെഡററെ ഞെട്ടിച്ചിരുന്നു. ചില ദിവസങ്ങളില്‍ അങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാനിത് അര്‍ഹിച്ചിരുന്നു. ശക്തമായി തിരിച്ചുവരുമെന്നും ഫെഡറര്‍ പറഞ്ഞു.

Story first published: Monday, March 26, 2018, 8:45 [IST]
Other articles published on Mar 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+