Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം തളര്‍ത്തുന്നുവോ... റോജേര്‍സ് കപ്പില്‍ നിന്ന് ഫെഡറര്‍ പിന്‍മാറി

സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസവും ലോക രണ്ടാം റാങ്കുകാരനുമായ റോജര്‍ ഫെഡറര്‍ അടുത്ത മാസം ടൊറോന്റോയില്‍ നടക്കാനിരിക്കുന്ന റോജേര്‍സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. അടുത്തടുത്തായുള്ള ടൂര്‍ണമെന്റുകള്‍ അധിക ഭാരമായി മാറുന്നതാണ് 36 കാരനായ ഫെഡററെ റോജേര്‍സ് കപ്പില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്.

rogerfederer

ഈ സീസണില്‍ ഇതിനോടകം തന്നെ ഏഴ് സിംഗിള്‍സ് ടൂര്‍ണമെന്റുകളില്‍ താരം പങ്കെടുത്തിട്ടുണ്ട്ു. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ 20ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ ഫെഡററിന് കഴിഞ്ഞിരുന്നു. കൂടാതെ റോട്ടര്‍ഡാം, സ്റ്റുട്ട്ഗര്‍ട്ട് ടൂര്‍ണമെന്റുകളിലും താരം ജേതാവായിരുന്നു. എന്നാല്‍, വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാടകീയ തോല്‍വിയോടെ ഫെഡററിന് അടിതെറ്റി.

Story first published: Tuesday, July 24, 2018, 14:53 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+