വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്ഭുതമായി വീണ്ടും ഫെഡറര്‍; സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്താം കിരീടം

ബാസെല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്താം തവണയും കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ കൗമാരതാരം അലക്‌സ് ഡി മിനൗറിനേയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-2. മത്സരത്തിന്റെ ഒരവസരത്തിലും എതിരാളി ഫെഡറര്‍ക്ക് ഭീഷണിയായില്ല. 38-ാം വയസിലും തന്റെ കളിമികവിന് കോട്ടം തട്ടിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഫെഡററുടെ പ്രകടനം.

കരിയറില്‍ 103-ാം കിരീടമാണ് ഫെഡറര്‍ ബാസെലില്‍ ഉയര്‍ത്തിയത്. ഒരു ടൂര്‍ണമെന്റ് 10-ാം തവണ നേടുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഹാലെയിലും ഫെഡറര്‍ ഈ നേട്ടത്തിലെത്തിയിരുന്നു. മിനൗറിനെതിരായ പോരാട്ടത്തില്‍ 10 ബ്രേക്ക് പോയന്റുകളില്‍ 4 ഫെഡറര്‍ ജയം കണ്ടെത്തി. 68 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒരിക്കല്‍പ്പോലും സര്‍വ് ഡ്രോപ് ചെയ്തില്ല.

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ നിരാശ; സാത്വിക്കിനും ചിരാഗിനും വെള്ളിഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ നിരാശ; സാത്വിക്കിനും ചിരാഗിനും വെള്ളി

roger-federer

മികച്ച മത്സരമാണ് കളിച്ചതെന്ന് ഫെഡറര്‍ മത്സരശേഷം പറഞ്ഞു. അലക്‌സ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ഇപ്പോള്‍ സന്തോഷത്തിലായിരിക്കുമെന്നാണ് കരുതുന്നതെന്നും സ്വന്തം നാട്ടില്‍ പത്താം കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ അനുഭവമാണെന്നും ഫെഡറര്‍ പറഞ്ഞു. നേരത്തെ സെമിയില്‍ ജയിച്ചതോടെ ഈ സീസണില്‍ 50-ാം ജയവും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. പതിനാറാം തവണയാണ് ഫെഡറര്‍ ഒരു സീസണില്‍ ഇത്രയും മത്സരങ്ങള്‍ ജയിക്കുന്നത്. ഈ റെക്കോര്‍ഡും ഫെഡററുടെ പേരിലാണ്.

Story first published: Monday, October 28, 2019, 9:36 [IST]
Other articles published on Oct 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X