ക്ലേ കോര്‍ട്ടിനെ ഭയമില്ല; മാഡ്രിഡില്‍ കളിക്കാനൊരുങ്ങി റോഡര്‍ ഫെഡറര്‍
മാഡ്രിഡ്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണില്‍ കളിക്കാനൊരുങ്ങുന്നു. 2015ന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ ക്ലേ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നത്. ക്ലേ കോര്‍ട്ടില്‍ പൂര്‍ണ ആധിപത്യം നേടാന്‍ ഇതുവരെ കഴിയാതിരുന്ന ഫെഡറര്‍ ആത്മവിശ്വാസക്കുറവുകൊണ്ടുകൂടിയാണ് മാറിനിന്നിരുന്നത്. അതേസമയം, പ്രായം തന്റെ മികവിന് കോട്ടമൊന്നും വീഴ്ത്തിയിട്ടില്ലെന്ന് താരം തെളിയിച്ചുകഴിഞ്ഞതാണ്.

ക്ലേ കോര്‍ട്ടില്‍ ഒരിക്കല്‍ക്കൂടി മടങ്ങിവരുമ്പോള്‍ ഫ്രഞ്ച് ഓപ്പണിലും ഫെഡറര്‍ കളിക്കുമെന്നാണ് സൂചന. ഫെഡറര്‍ തങ്ങളുടെ ചരിത്രത്തിലെ പ്രാധാന്യമുള്ള കളിക്കാരിലൊരാളാണെന്ന് മാഡ്രിഡ് ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഫെലിസിയാനോ ലോപ്പസ് പറഞ്ഞു. ഫെഡറര്‍ ടൂര്‍ണമെന്റിനെത്തുന്നത് അത്യധികം സന്തോഷമുളവാക്കുന്നതാണ്. ഫെഡററെ വീണ്ടും കാണാമെന്നുള്ള സന്തോഷത്തിലാണ് ആരാധകരെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറര്‍ മൂന്നുതവണ മാഡ്രിഡില്‍ കിരീടം നേടിയിട്ടുണ്ട്. 2006, 2009, 2012 വര്‍ഷങ്ങളിലായിരുന്നു താരത്തിന്റെ കിരീടനേട്ടം. അതേസമയം, അവസാനം കളിച്ച 2015ല്‍ ആദ്യ മത്സരത്തില്‍ തന്നെ തോറ്റു പുറത്തായി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ ഫെഡറര്‍ പുറത്തായിരുന്നു. ഇതിനുശേഷം നടക്കുന്ന പ്രധാന മത്സരമാണ് മാഡ്രിഡില്‍ നേരിടേണ്ടിവരിക. 20 തവണ ഗ്ലാന്‍ഡ്സ്ലാം നേടിയിട്ടുള്ള ഫെഡറര്‍ ആകെ ഒരുതവണ മാത്രമാണ് ക്ലേ കോര്‍ട്ടില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications