Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടിലേക്ക് ഫെഡററുടെ റിട്ടേണ്‍; ഇതിഹാസത്തിന്റെ മടങ്ങിവരവ് മൂന്ന് വര്‍ഷത്തിനുശേഷം

മാഡ്രിഡ്: സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വീണ്ടും കളിമണ്‍ കോര്‍ട്ടിലേക്ക്. തിങ്കളാഴ്ച ആരംഭിക്കുന്ന മാഡ്രിഡ് ഓപ്പണിലിലൂടെയാണ് ഫെഡറര്‍ വീണ്ടും കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കളിമണ്‍ കോര്‍ട്ടില് ഫെഡറര്‍ റാക്കറ്റേന്താനൊരുങ്ങുന്നത്.

2016 ഇറ്റാലിയന്‍ ഓപ്പണിലാണ് അവസാനമായി ഫെഡറര്‍ കളിമണ്‍ കോര്‍ട്ടില്‍ കളിച്ചത്. പരിക്കുകള്‍ മൂലമാണ് ലോക നാലാം നമ്പറായ സ്വിസ് ഇതിഹാസം കളിമണ്‍ കോര്‍ട്ടിനോട് മൂന്ന് വര്‍ഷം ബ്രേക്ക് നല്‍കിയത്. കളിമണ്‍ കോര്‍ട്ടില്‍ കളിക്കുന്നത് വെല്ലുവിളിയാണെന്ന് 37 കാരനായ ഫെഡറര്‍ പറഞ്ഞു.

federer

20 ഗ്രാന്റ്സ്ലാം കിരീടം ഉള്‍പ്പെടെ 101 തവണ വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി ഫെഡറര്‍ കിരീടം ചൂടിയിട്ടുണ്ട്. ഇതില്‍ 11 തവണ മാത്രമാണ് കളിമണ്‍ കോര്‍ട്ടില്‍ ഫെഡററിന് ചാംപ്യനാവാനായത്. 2015 ഇസ്താംബുളിലായിരുന്നു കളിമണ്‍ കോര്‍ട്ടില്‍ ഫെഡററുടെ അവസാന കിരീടനേട്ടം.

Story first published: Monday, May 6, 2019, 9:00 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+