എടിപി ഫൈനല്‍സ്; ദ്യോക്കോവിച്ചിനെ വീഴ്ത്തി ഫെഡറര്‍ സെമിയില്‍
ലണ്ടന്‍: എടിപി ഫൈനല്‍സിലെ ഗ്രൂപ്പ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു. സ്‌കോര്‍ 6-4, 6-3. സെമിയിലെത്താന്‍ രണ്ട് കളിക്കാര്‍ക്കും വിജയം അനിവാര്യമായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഫെഡറര്‍ അത്യുജ്വല പ്രകടനമാണ് ദ്യോക്കോവിച്ചിനെതിരെ പുറത്തെടുത്തത്. രണ്ട് സെറ്റിലും സ്വിസ്താരം മികവുകാട്ടി.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ട ഫെഡറര്‍ക്ക് ഇത്തവണ പിഴച്ചില്ല. വിംബിള്‍ഡണ്‍ ഫൈനലിലെ മാരത്തോണ്‍ മത്സരത്തില്‍ ദ്യോക്കോവിച്ചിനോട് തോറ്റ ഫെഡറര്‍ കണക്കുതീര്‍ക്കുകതന്നെ ചെയ്തു. ഓസ്‌ട്രേിയന്‍ താരം ഡൊമനിക് തീം ഗ്രൂപ്പില്‍നിന്നും നേരത്തെ സെമിയിലെത്തിയിരുന്നു. ശേഷിച്ച ഒരു സെമി സ്ഥാനത്തിനായി ലോകോത്തര താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ പതിനേഴായിരത്തോളം കാണികള്‍ക്ക് വിരുന്നായി.

ദ്യോക്കോവിച്ച് സെമിയിലെത്താതെ തോറ്റതോടെ സ്പാനിഷ് താരം റാഫേല്‍ നദാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ലോക ഒന്നാം റാങ്കിലേക്ക് ഉയരും. ഇത് അഞ്ചാം തവണയാണ് വര്‍ഷാവസാം നദാല്‍ ഒന്നാം റാങ്കില്‍ കളിയവസാനിപ്പിക്കുന്നത്. അതേസമയം, റാഫേല്‍ നദാല്‍, ഡാനില്‍ മദ് വേദേവ്, സ്‌റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്നും ആരൊക്കെയാണ് സെമിയിലെത്തുന്നത് എന്ന കാര്യം ഉറപ്പിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications