Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ വെല്‍സ്; വീണ്ടുമൊരു റാഫേല്‍ നദാല്‍ റോജര്‍ ഫെഡറര്‍ പോരാട്ടം

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും ഏറ്റുമുട്ടും. ഇരുവരും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കടന്നതോടെയാണ് വീണ്ടുമൊരു സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങിയത്. നദാല്‍ റഷ്യന്‍ താരം കനെന്‍ ഖച്‌നോവിനെയും ഫെഡറര്‍ ഹുവെര്‍ട്ട് ഹര്‍ക്കെസിനെയുമാണ് തോല്‍പ്പിച്ചത്.

ക്വാര്‍ട്ടറില്‍ നദാലിന് കടുത്ത പോരാട്ടമാണ് എതിരാളിയില്‍നിന്നും നേടിടേണ്ടിവന്നത്. രണ്ട് സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാല്‍, പരിചയസമ്പത്ത് മുതലെടുത്ത നദാല്‍ എതിരാളിയെ 7-6, 7-6 എന്ന സ്‌കോറിന് മറികടന്ന് സെമി ഉറപ്പിച്ചു. ഫെഡറര്‍ ആവട്ടെ റാങ്കിങ്ങില്‍ 67-ാം സ്ഥാനത്തുള്ള ഹുബര്‍ട്ടിനെ 6-4, 6-4 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

tennis

ഇതോടെ കരിയറില്‍ 39-ാം തവണയാണ് ഫെഡററും നദാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ വഴിയൊരുങ്ങി. ഇരുവരും ഒരു സെറ്റുപോലും നഷ്ടപ്പെടാതെയാണ് സെമിയിലെത്തിയത്. അതുകൊണ്ടുതന്നെ സെമി പോരാട്ടം കനക്കുമന്നൊണ് ആരാധകരുടെ പ്രതീക്ഷ. ഫെഡറര്‍ അഞ്ചു തവണയും നദാല്‍ മൂന്നുതവണയും ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടിയിട്ടുണ്ട്.

Story first published: Sunday, March 17, 2019, 9:13 [IST]
Other articles published on Mar 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+