സൂപ്പര്‍ പോരാട്ടത്തിന് മുന്‍പേ നദാല്‍ പിന്മാറി; ചോദ്യം ചെയ്ത് ഫെഡറര്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും റാഫേല്‍ നദാല്‍ പിന്മാറി. റോജര്‍ ഫെഡററുമായുള്ള സെമിഫൈനല്‍ ഏറ്റുമുട്ടലിന് തൊട്ടുമുന്‍പാണ് നദാല്‍ പിന്മാറിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുമ്പോള്‍ മുട്ടുവേദന അലട്ടിയിരുന്നതാണ് സെമിയില്‍ കളിക്കുന്നതില്‍നിന്നും നദാലിനെ വിലക്കിയത്. ക്വാര്‍ട്ടറില്‍ 7-6, 7-6 എന്ന സ്‌കോറിന് റഷ്യന്‍ താരം കനെന്‍ ഖച്‌നോവിനെ തോല്‍പ്പിച്ചിരുന്നു.

വാമപ്പിനിടെ പന്ത് കാല്‍മുട്ടില്‍ കൊണ്ടിരുന്നതായി നദാല്‍ തന്നോട് പറഞ്ഞിരുന്നതായി ഫെഡറര്‍ പിന്നീട് പറഞ്ഞു. നദാലിന്റെ സന്ദേശം തന്നെ അമ്പരപ്പിച്ചെന്ന് ഫെഡറര്‍ പറയുന്നു. ക്വാര്‍ട്ടറില്‍ റാഫ എതിരാളിക്കെതിരെ ബുദ്ധിമുട്ടുന്നത് താന്‍ കണ്ടിരുന്നു. പരിക്ക് പറ്റിയെന്ന് പറഞ്ഞ റാഫ കോര്‍ട്ടില്‍ നന്നായി ഓടിക്കളിക്കുന്നതാണ് കണ്ടത്. പരിക്ക് എത്രമാത്രം അലട്ടുന്നുണ്ടെന്ന് നദാലിന് മാത്രമേ അറിയൂ എന്നും ഫെഡറര്‍ വ്യക്തമാക്കി.
നദാല്‍ പിന്മാറിയതോടെ ഡൊമനിക് തീം ആണ് ഫൈനലില്‍ എതിരാളി. മത്സരം നടക്കാതിരുന്നത് തങ്ങള്‍ക്കും ആരാധകര്‍ക്കും കടുത്ത നിരാശയുളവാക്കുന്നതാണെന്ന് ഫെഡറര്‍ പറഞ്ഞു. ഫൈനലില്‍ തനിക്ക് മികച്ച ഒരു അവസരമാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എന്നാല്‍, സെമിഫൈനലില്‍ എതിരാളിയില്ലാതെ ജയിക്കുന്നത് അത്ര സന്തോഷകരമല്ലെന്നും താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications