ടെന്നീസ് കോര്‍ട്ടില്‍ കളിക്കിടെ കോച്ചിങ് വേണ്ടെന്ന് റോജര്‍ ഫെഡറര്‍
ലണ്ടന്‍: ടെന്നീസ് കോര്‍ട്ടില്‍ കളിക്കിടെ പുരുഷതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് ഇതിഹാസതാരം റോജര്‍ ഫെഡറര്‍. വനിതാ താരങ്ങള്‍ക്ക് നിലവില്‍ കോച്ചിങ് നല്‍കുന്നത് അനുവദനീയമാണ്. ഈ രീതിയില്‍ പുരുഷതാരങ്ങള്‍ക്കും കോച്ചിങ് നല്‍കാന്‍ ലോക ടെന്നീസ് അസോസിയേഷന്‍ തീരുമാനമെടുക്കാനിക്കെയാണ് വിയോജിപ്പ് പ്രകടിപ്പിച്ച് ഫെഡറര്‍ രംഗത്തെത്തിയത്.

ഇതേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് ഫെഡറര്‍ പറഞ്ഞു. യുഎസ് ഓപ്പണില്‍ കളിക്കാര്‍ക്ക് ബോക്‌സില്‍ വെച്ച് പരിശീലകനുമായി സംസാരിക്കാമെന്ന തീരുമാനത്തെക്കുറിച്ചാണ് കേള്‍ക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഇതിന് അനുകൂലമല്ല. ചില കളിക്കാര്‍ ഈ വിഷയത്തില്‍ തനിക്ക് പൂര്‍ണമായും അനുകൂലമാണെന്നറിയാം. എന്നാല്‍, ചില കളിക്കാര്‍ എന്തുകൊണ്ട് ആയിക്കുടെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.
കളിക്കളത്തില്‍ സ്വയം തീരുമാനമെടുത്ത് നടപ്പാക്കുകയാണ് പ്രധാനം. കളിക്ക് മുന്‍പ് കളിക്കാര്‍ക്ക് പരിശീലകന്റെ ഉപദേശം ലഭിക്കുന്നത്. ഈ ഉപദേശം എത്രമാത്രം കളിക്കാരന് പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. മത്സരത്തിനിടയിലെ പരിശീലനത്തെ താന്‍ പൂര്‍ണമായും അനുകൂലിക്കുന്നില്ല. അത് ആവശ്യമാണെന്ന് താനൊരുക്കലും കരുതുന്നില്ലെന്നും ഇത്തരമൊരു പരിഷ്‌കാരം വരില്ലെന്നാണ് പ്രതീക്ഷയെന്നും സ്വിസ് താരം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications