For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിയാമി ഓപ്പണ്‍: നാലാം റൗണ്ട് ടിക്കറ്റെടുത്ത് ഫെഡറര്‍, ഹാലപ്പിനോട് കീഴടങ്ങി വീനസ്

മിയാമി: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററുടെ വിജയക്കുതിപ്പ് തുടരുന്നു. എ.ടി.പി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഫെഡറര്‍ സെര്‍ബിയയുടെ ക്രജിനോവിക്കിനെ തകര്‍ത്താണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്. അനുഭവസമ്പത്തേറെയുള്ള ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്രജിനോവിക്കിനെ തോല്‍പ്പിച്ചത്. 57 മിനുട്ട് നീണ്ട ആദ്യ സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്രജിനോവിക്കിന് സാധിച്ചെങ്കിലും ഫെഡററുടെ മികവിന് മുന്നില്‍ 7-5 എന്ന സ്‌കോറിന് സെറ്റ് കൈവിട്ടു. രണ്ടാം സെറ്റില്‍ മികച്ച ഷോട്ടുകളുമായി ഫെഡറര്‍ കളം കീഴടക്കിയതോടെ 6-3ന് രണ്ടാം സെറ്റും വിജയവും ഫെഡറര്‍ സ്വന്തമാക്കി. മൂന്ന് തവണ ഫെഡറര്‍ മിയാമി ഓപ്പണില്‍ മുത്തമിട്ടിട്ടുണ്ട്. 2007ല്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ അവസാനമായി കിരീടം നേടിയത്.

rogerfederer

മറ്റൊരു മത്സരത്തില്‍ ഗ്രീസിന്റെ സൂപ്പര്‍ താരം സ്‌റ്റെഫനോസ് ടിറ്റ്‌സ്പാസും നാലാം റൗണ്ട് യോഗ്യത നേടി. 15ാം റാങ്കുകാരനായ അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മേയറെയാണ് ടിറ്റ്‌സ്പാസ് പരാജയപ്പെടുത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 6-4,6-4 എന്ന സ്‌കോറിനാണ് ടിറ്റ്‌സ്പാസിന്റെ ജയം. റഷ്യയുടെ ഡാനില്‍ മെഡ് വിഡേവും നാലാം റൗണ്ടില്‍ കടന്നു. രണ്ട് മണിക്കൂര്‍ 25 മിനുട്ട് നീണ്ട തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ റീലി ഒപെല്‍ക്കയെയാണ് ഡാനില്‍ തോല്‍പ്പിച്ചത്.

വനിതാ സിംഗിള്‍സില്‍ ആതിഥേയ താരം വീനസ് വില്യംസിന് കാലിടറി. നാലാം റൗണ്ടില്‍ മത്സരത്തിനിറങ്ങിയ വീനസിനെ റൊമാനിയയുടെ സൂപ്പര്‍ താരം സിമോണ ഹാലപ്പാണ് പുറത്താക്കിയത്. ഒരു മണിക്കൂര്‍ 13 മിനുട്ട് നീണ്ട മത്സരത്തില്‍ 6-3,6-3 എന്ന സ്‌കോറിനാണ് ഹാലെപ്പിന്റെ ജയം. അതേ സമയം ചെക്ക് റിപ്ലബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഏഴാം റാങ്കുകാരിയായ കരോളിന കസാക്കിസ്ഥാന്റെ യൂലിയ പുടിന്‍സീവയെയാണ് തോല്‍പ്പിച്ചത്. രണ്ട് മണിക്കൂര്‍ 13 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 2-6,6-3,7-5 എന്ന സ്‌കോറിനാണ് കരോളിന വിജയം പിടിച്ചത്.

Story first published: Tuesday, March 26, 2019, 14:56 [IST]
Other articles published on Mar 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+