For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്ക് വീണ്ടും തിരിച്ചടി, റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല

പാരിസ്: സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 38കാരനായ താരത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയിലും പരിക്ക് തിരിച്ചടിയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഫെഡറര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ നീണ്ട വിശ്രമം തന്നെ ഫെഡറര്‍ക്ക് വേണ്ടി വരുമെന്നാണ് വിവരം.

rogerfederer

ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി നടക്കുന്ന ദുബായ് ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, ബൊഗോട്ട, മയാമി ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളും ഫെഡറര്‍ക്ക് നഷ്ടമാകും. വിംബിള്‍ഡണിന്റെ സമയമാകുമ്പോഴേക്കും ഫെഡറര്‍ തിരിച്ചെത്തുമെന്നാണ് സൂചന. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ 2009ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയിയാണ്. കരിയറില്‍ 103 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഫെഡററുടെ പേരില്‍ 20 ഗ്രാന്റ്സ്ലാം കിരീടങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണിനിന്റെ സെമി ഫൈനലില്‍ പരിക്കോടെയിറങ്ങിയാണ് ഫെഡറര്‍ തോറ്റത്. മെയ് 24നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്.

Story first published: Saturday, February 22, 2020, 9:18 [IST]
Other articles published on Feb 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+