കരിയറില്‍ 1500-ാം മത്സരത്തില്‍ ജയം; ചരിത്ര നേട്ടവുമായി റോജര്‍ ഫെഡറര്‍
ബാസെല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ചരിത്ര നേട്ടത്തിന്റെ നിറുകയില്‍. കരിയറില്‍ 1500-ാം എടിപി മത്സരം കളിക്കാനിറങ്ങിയ താരം ജര്‍മന്‍ താരം പീറ്റര്‍ ഗോജോരോവിസിക്കിനെ തകര്‍ത്തു. സ്‌കോര്‍ 6-2, 6-1. സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഫെഡററുടെ നേട്ടം. സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങിയ സ്വിസ് താരത്തിന് ഒരവസരത്തിലും എതിരാളിയാകാന്‍ പീറ്റര്‍ക്ക് കഴിഞ്ഞില്ല.
മത്സരത്തില്‍ ഫെഡറര്‍ 12 ഏസുകള്‍ പായിച്ചു. കൂടാതെ 82 ശതമാനം ആദ്യ സെര്‍വുകളിലും പോയന്റ് നേടാനും കഴിഞ്ഞു. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ജര്‍മന്‍ താരത്തിനെതിരെ 53 മിനിറ്റിനുള്ളില്‍ ഫെഡറര്‍ കളി അവസാനിപ്പിച്ചു. സ്വിസ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ 21-ാം ജയമാണ് ഫെഡറര്‍ കുറിച്ചത്. ഒന്‍പത് തവണ ഇവിടെ ചാമ്പ്യനായിരുന്നു. പത്താം ചാമ്പ്യന്‍ഷിപ്പാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.

അലക്‌സാണ്ടര്‍ സ്വെരേവ്, സ്റ്റെഫാനോസ് സിറ്റ്‌സിപാസി തുടങ്ങിയ പ്രമുഖര്‍ ഇവിടെമത്സരിക്കാനിറങ്ങുന്നുണ്ട്. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള സ്വിസ് താരം 103-ാം എടിപി കിരീടം സ്വന്തം നാട്ടില്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. തോല്‍വി ഉടന്‍ തന്നെ മറക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്യുകയെന്നതാണ് തന്റെ രീതിയെന്നും അതാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നും ഫെഡറര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications