Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വിസ് മാസ്റ്റര്‍ക്കു മുന്നില്‍ കൊറിയന്‍ വീര്യമടങ്ങി... ഫെഡറര്‍ ഫൈനലില്‍

മെല്‍ബണ്‍: അട്ടിമറി ജയങ്ങളിലൂടെ ടൂര്‍ണമെന്റിലെ അപ്രതീക്ഷിത ഹീറോയായി മാറിയ ദക്ഷിണ കൊറിയന്‍ താരം ചുങ് ഹ്യുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ കീഴടങ്ങി. നിലവിലെ ചാംപ്യനും സ്വിസ് ഇതിഹാസവുമായ

റോജര്‍ ഫെഡറര്‍ക്കു മുന്നിലാണ് ചുങിന്റെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചത്. മല്‍സരത്തില്‍ ഫെഡറര്‍ 6-1, 5-2ന് ലീഡ് ചെയ്തു നില്‍ക്കെ ചുങ് പരിക്കു മൂലം പിന്‍മാറുകയായിരുന്നു. ഇതു 30ാം തവണയാണ് ഫെഡറര്‍ ്ഗ്രാന്റ്സ്ലാമിന്റെ ഫൈനലില്‍ ഇടംനേടുന്നത്. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചുമായി ഫെഡറര്‍ ഏറ്റുമുട്ടും.

1

ഗ്രാന്റ്സ്ലാമിന്റെ സെമിയിലെത്തുന്ന ആദ്യ കൊറിയന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ ചുങ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. സെമിയിലേക്കുള്ള കുതിപ്പില്‍ മുന്‍ ലോക ഒന്നാംനമ്പറും സെര്‍ബിയന്‍ സൂപ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ചിനെ താരം അട്ടിമറിച്ചിരുന്നു. പ്രീക്വാര്‍ട്ടറിലായിരുന്നു ചുങിന്റെ ചരിത്രവിജയം.

2

ഏഴാം തവണയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. ആറു തവണയും കിരീടം ചൂടാന്‍ അദ്ദേഹത്തിനായിരുന്നു. ഇത്തവണ ജേതാവായാല്‍ ഫെഡററുടെ 20ാം ഗ്രാന്റ്സ്ലാം കിരീടനേട്ടമായിരിക്കും ഇത്. ഏറ്റവുമധികം തവണ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു.

Story first published: Friday, January 26, 2018, 18:26 [IST]
Other articles published on Jan 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+