പ്രായം തളര്‍ത്താത്ത പോരാളിയായി ഫെഡറര്‍; 101-ാം കിരീടം മിയാമിയില്‍ ഉയര്‍ത്തി ഇതിഹാതാരം
മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ചാമ്പ്യനായി. ഫൈനലില്‍ ജോണ്‍ ഇസ്നറെ 6-1 6-4 എന്ന സ്‌കോറിന് ഫെഡറര്‍ കീഴ്‌പ്പെടുത്തി. ഇതോടെ കരിയറില്‍ ഫെഡറര്‍ 101-ാം കിരീടവും സ്വന്തമാക്കി. നാലാം തവണ മിയാമിയില്‍ ചാമ്പ്യനായ ഫെഡറര്‍ ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ കിരീടം കൂടിയാണിത്.

ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമാകാന്‍ ഫെഡറര്‍ക്ക് ഇനി അധിക ദൂരമില്ല. 109 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്സ് ആണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സില്‍ ഡൊമിനിക് തീമിനോട് തോറ്റ ഫെഡററുടെ ഉജ്വല തിരിച്ചുവരാണ് മിയാമിയില്‍ ദൃശ്യമായത്. നോവാക് ജോക്കോവിച്ച് ഉള്‍പ്പെടെയുള്ളവര്‍ മിയാമിയില്‍ മാറ്റുരച്ചിരുന്നു.
മിയാമിയിലെ കിരീടനേട്ടം അവിശ്വസനീയമാണെന്ന് ഫെഡറര്‍ മത്സരശേഷം പറഞ്ഞു. 1999ല്‍ ആണ് താന്‍ ആദ്യമായി ഇവിടെ ചാമ്പ്യനായത്. ഇപ്പോള്‍ 2019ല്‍ വീണ്ടും കിരീടം നേടിയിരിക്കുന്നു. ഇത് സ്വപ്‌നസാഫല്യം കൂടിയാണെന്നും ഫെഡറര്‍ പറഞ്ഞു. താങ്കള്‍ ഒരിക്കലും റിട്ടയര്‍ ചെയ്യരുതെന്നും എല്ലായിപ്പോഴും ഇവിടെ വേണമെന്നുമാണ് ഇസ്‌നര്‍ ഫൈനല്‍ തോല്‍വിക്കുശേഷം പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications