Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ റോജര്‍ ഫെഡററുടെ ജയം ടൈം ഔട്ട് എടുത്തതോ? വിവാദം കൊഴുക്കുന്നു

മെല്‍ബണ്‍: നീണ്ട അഞ്ചവര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോജര്‍ ഫെഡറര്‍ ഒരു ഗ്ലാന്റ്സ്ലാം സ്വന്തമാക്കിയിതിന് പിന്നാലെ പുതിയ വിവാദവും. അഞ്ചാം സെറ്റിന് മുന്‍പായി ഫെഡറര്‍ നീണ്ട ടൈം ഔട്ട് എടുത്തതാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. ഫെഡററുടെ മെഡിക്കല്‍ ടൈം ഔട്ട് ദീര്‍ഘിച്ചതായിരുന്നെന്ന് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പാറ്റ് കാഷ് ആരോപിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ 6-4, 3-6, 6-1, 3-6 എന്നിങ്ങനെ ഫെഡററും നദാലും രണ്ടു സെറ്റുകള്‍വീതം നേടിയപ്പോഴായിരുന്നു ഫെഡററുടെ ടൈം ഔട്ട്. ഇത് അല്‍പം നീണ്ടുനിന്ന ടൈം ഔട്ട് ആണെന്നും നാലാം സെറ്റില്‍ പിറകോട്ടടിച്ച ഫെഡറര്‍ക്ക് ടൈം ഔട്ട് മുന്‍തൂക്കം നല്‍കിയെന്നും ബിബിസി റേഡിയോയ്ക്ക് വേണ്ടി കമന്ററി പറഞ്ഞ പാറ്റ് കാഷ് വ്യക്തമാക്കി.

roger

അതേസമയം, ടൈം ഔട്ട് നിയമപ്രകാരമുള്ളതാണെന്നും ടെന്നീസ് ഗൈഡ് ലൈന്‍ പ്രകാരം മാത്രമാണ് താനത് ഉപയോഗിച്ചതെന്നുമാണ് റോജര്‍ ഫെഡററുടെ വാദം. ഇത് ചീറ്റിങ് ആണെന്ന പാറ്റ് കാഷിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ടൈം ഔട്ടിന് ശേഷം കോര്‍ട്ടിലെത്തിയ ഫെഡറര്‍ക്ക് ആദ്യ ഗെയിം തന്നെ നഷ്ടപ്പെട്ടിരുന്നു.

അഞ്ചാസെറ്റില്‍ 3-1ന് പിറകിലായ റോജര്‍ പിന്നീട് എല്ലാ ഗെയിമും നേടിയാണ് തന്റെ പതിനെട്ടാം ഗ്രാന്റ്സ്ലാം കരസ്ഥമാക്കിയത്. വിവാദത്തിന് വ്യക്തമായ മറുപടി നല്‍കിയ ഫെഡറര്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. മുന്‍ മത്സരങ്ങളില്‍ കളിക്കാര്‍ സമാന രീതിയില്‍ ടൈം ഔട്ട് എടുത്തത് റോജര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Story first published: Tuesday, January 31, 2017, 8:47 [IST]
Other articles published on Jan 31, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+