അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്: പതിനെട്ടാം ഗ്രാന്റ്സ്ലാമില്‍ കണ്ണീരണിഞ്ഞ് റോജര്‍ ഫെഡറര്‍
മെല്‍ബണ്‍: ടെന്നീസ് ലോകം വാഴ്ത്തിയ റെജര്‍ ഫെഡറര്‍ക്ക് ഇനിയൊരു ഗ്ലാന്റ്സ്ലാം നേടാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നതെങ്കില്‍ മുപ്പത്തഞ്ചാം വയസ്സില്‍, നീണ്ട അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, തന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാം ഗ്രാന്‍സ്ലാമും സ്വന്തമാക്കി മധുരമായി മറുപടി നല്‍കിയിരിക്കുകയാണ് ഇതിഹാസതാരം.
വിജയനിമിഷത്തില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ഫെഡറര്‍ കിരീടധാരണത്തില്‍ കണ്ണീരണഞ്ഞതും തിരിച്ചുവരവിന്റെ സന്തോഷത്തിലാകണം. ഒരു കാലത്ത് ടെന്നീസ് കോര്‍ട്ട് അടക്കിവാഴുകയും പിന്നീട് പരിക്കും ഫോമില്ലായ്മയും മൂലം പിന്തള്ളപ്പെടുകയും ചെയ്ത ഫെഡററുടെ വിജയം ആരാധകരും ആഘോഷിക്കുകയാണ്.

അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവില്‍ റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ഫെഡറര്‍ തന്റെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും വലിയ എതിരാളിയായിരുന്ന നദാലിനെതിരെ എളുപ്പമായിരുന്നില്ല റോഡജര്‍ ഫെഡറര്‍ക്ക്. അവസാന നിമിഷം സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് തോല്‍വി വഴങ്ങുമോയെന്നും ആരാധകര്‍ക്ക് ഭയമുണ്ടായിരുന്നു.
എന്നാല്‍, തന്റെ സ്വതസിദ്ധമായ ഷോട്ടുകളുടെ സൗന്ദര്യം വീണ്ടും പുറത്തെടുത്ത ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ താനിപ്പോഴും യുവാവാണെന്ന് തെളിയിച്ചു. മത്സരശേഷം വിരമിക്കരുതെന്ന് ഫെഡറര്‍ നദാലിനോട് അഭ്യര്‍ഥിച്ചു. കോര്‍ട്ടില്‍ നമുക്കിനിയും കണ്ടുമുട്ടാമെന്ന് നദാലും മറുപടി നല്‍കിയാണ് ഇരുവരും യാത്രയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications