ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കണക്കുതീര്‍ത്ത് ഫെഡറര്‍; ദുബായിയില്‍ ചാമ്പ്യന്‍, സിറ്റ്‌സിപാസിനെ വീഴ്ത്തി
ദുബായ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ തന്നെ പുറത്താക്കിയ ഗ്രീസ് താരത്തെ കീഴ്‌പ്പെടുത്തി ഇതിഹാസതാരം റോജര്‍ ഫെഡറര്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. ശനിയാഴ്ച നടന്ന മത്സരത്തില്‍ 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് ഫെഡറര്‍ പുറത്തെടുത്തത്.
വിജയത്തോടെ 100 സിംഗിള്‍സ് ടൈറ്റില്‍ എന്ന അമ്പരപ്പിക്കുന്ന നേട്ടത്തിലെത്താനും ഫെഡറര്‍ക്ക് കഴിഞ്ഞു. 109 കിരീടങ്ങള്‍ നേടിയ മുന്‍ അമേരിക്കന്‍ താരം ജിമ്മി കോണോഴ്‌സ് മാത്രമാണ് ഇനി ഫെഡറര്‍ക്ക് മുന്നിലുള്ളത്. ദുബായില്‍ തന്റെ എട്ടാമത്തെ കിരീടം നേടാനും ആകെ 100 തവണ സിംഗിള്‍സ് ചാമ്പ്യനാകാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് ഫെഡറര്‍ പ്രതികരിച്ചു.

താന്‍ ആദ്യ കിരീടം നേടുമ്പോള്‍ സ്‌റ്റെഫാനോസ് ജയിച്ചിരുന്നോ എന്നുപോലും സംശയമുണ്ടെന്ന് താരം പറഞ്ഞു. വമ്പന്‍ താരങ്ങള്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പീറ്റ് സാംപ്രസ്, ആേ്രന്ദ അഗാസി തുടങ്ങിയവര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സ്റ്റെഫോനോസ് നല്ലൊരു ഭാവിയുള്ള കളിക്കാരനാണ്. താനില്ലെങ്കിലും ടെന്നീസില്‍ ഏറ്റവും നല്ല കൈകളില്‍ തന്നെയാണെന്നും ഫെഡറര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications