Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ടൂര്‍ ഫൈനല്‍സ്; തുടര്‍ച്ചയായ രണ്ടാം ജയവുമായി റോജര്‍ ഫെഡറര്‍ സെമിയില്‍

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി മുന്‍ ലോക ഒന്നാം നമ്പര്‍താരം റോജര്‍ ഫെഡറര്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റിലാണ് ഫെഡറര്‍ കീഴ്‌പ്പെടുത്തിയത്. പതിനഞ്ചാം തവണയാണ് ഫെഡറര്‍ എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് സെമിയിലെത്തുന്നത്.

ഗ്രൂപ്പില്‍ ഒന്നാമതായതോടെ നൊവാക്ക് ദ്യോക്കോവിച്ചുമായി സെമിയില്‍ കളിക്കാതിരിക്കാനും ഫെഡറര്‍ക്ക് സാധിച്ചേക്കും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ദ്യോക്കോവിച്ച് മരിന്‍ സിച്ചിനെ നേരിടും. ജയിച്ചാല്‍ ദ്യോക്കോവിച്ചിന് ഗ്രൂപ്പ് ചാമ്പ്യനായി സെമിയിലെത്താം. ആന്‍ഡേഴ്‌സണ്‍ നേരത്തെ സെമിയില്‍ എത്തിയതിനാല്‍ അലസ്‌കാണ്ടര്‍ സ്വെരേവ്, ജോണ്‍ ഇസ്‌നെര്‍, സിലിച്ച് എന്നിവരാണ് ശേഷിക്കുന്ന സെമി സ്ഥാനത്തിനായി പൊരുതുന്നത്.

rogerfederer

ആദ്യ മത്സരത്തില്‍ ജപ്പാന്‍താരം കെയ് നിഷികോരിയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഫെഡറര്‍ തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം ജയം കണ്ടെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫെഡറര്‍ പറഞ്ഞിരുന്നു. 1995ന് ശേഷം എടിപി ഫൈനല്‍സിന് അര്‍ഹത നേടുന്ന ആദ്യ സൗത്താഫ്രിക്കന്‍ താരമാണ് ആന്‍ഡേഴ്‌സണ്‍. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെയാണ് താരം സെമി ഉറപ്പിച്ചത്.

Story first published: Friday, November 16, 2018, 11:27 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+