റിയോ ഡി ജനീറോ: ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ സാനിയ- രോഹന് ബൊപ്പണ്ണ സഖ്യം സെമിയില്‍. ഇതോടെ ഇന്ത്യയുടെ ടെന്നീസ് മെഡല്‍ സ്വപ്നങ്ങള്‍ക്കാണ് ജീവന് വെയ്ക്കുന്നത്. ബ്രിട്ടന്റെ ആന്‍ഡി മറേ ഹെതര്‍ വാട്സണ് സഖ്യത്തിനെതിരെ നേടിയ വിജയമാണ് ഇന്ത്യന്‍ ടീമിനെ സെമിയിലെത്തിച്ചത്.
റിയോ ഒളിംപിക്സ്: സാനിയയും താനും പിരിഞ്ഞതെന്തിന്, മാര്‍ട്ടിന ഹിഗ്വിസ് രഹസ്യം വെളിപ്പെടുത്തുന്നു
6-4, 6-4 ല്‍ ഇന്ത്യന്‍ സഖ്യം ഉറച്ചുകളിച്ചതോടെ സെമിയില്‍ വിജയിച്ചാല്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വെള്ളി നേടാനാവും. ശനിയാഴ്ച രാത്രി 11.30നാണ് സെമി ഫൈനല്‍. സെമിയില്‍ പരാജയപ്പെട്ടാല്‍ വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് മാറ്റുരയക്കാം. ഫോര്‍ ഹാന്‍ഡ് ഷോട്ടുമായി ഇന്ത്യന്‍ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബ്രിട്ടീഷ് ടീമിന് ഇന്ത്യക്ക് വെല്ലുവിളിയുയത്താന്‍ കഴിഞ്ഞില്ല. ആദ്യ റൗണ്ടില്‍ ആസ്ട്രേലിയന്‍ സഖ്യമായ സമാന്ത സ്റ്റോസര്‍- പിയേഴ്സ് സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറിലെത്തിയത്.
ടെന്നീസില്‍ സ്ത്രീ- പുരുഷ ഡബിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ ടീം പുറത്തായത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള ആശ്വാസ പ്രകടനമായിരുന്നു സാനിയ- ബൊപ്പണ്ണ സഖ്യത്തിന്റേത്. പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം കളിക്കാന്‍ തയ്യാല്ലെന്ന് രോഹന് ബൊപ്പണ്ണ വ്യക്തമാക്കിയത് ടെന്നീസ് അസോസിയേഷന് തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ട് ഒളിംപിക്സ് കോര്ട്ടിലെത്തിച്ചെങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രാവര്‍ത്തികമായില്ല. ഇരുവരും തമ്മില്‍ മാനസികമായി പൊരുത്തമില്ലാത്തതാണ് ഇതിന് പിന്നിലെന്നാണ് സൂചന. മിക്സഡ് ഡബിള്‍സിലും പേയ്സ് സാനിയ- സഖ്യത്തിന് മുന്‍തൂക്കം നല്‍കിയിരുന്നെങ്കിലും സാനിയക്ക് ഈ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല.
രണ്ടുപേരുടേയും കളിയിലെ ശൈലീവ്യത്യാസമാണ് ഒരുമിച്ച് കളിയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നിലെന്നാണ് ബൊപ്പണ്ണ പിന്നീട് നല്കിയ വിശദീകരണം. എന്നാല്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാന്‍ കഴിയാതിരുന്ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. വനിതാ ഡബിള്‍സില്‍ സാനിയ പ്രാര്‍ത്ഥന ടോംബര്‍ സഖ്യത്തിന്റെ പരാജയും രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു. 1996ലെ അറ്റ്ലാന്റ ഒൡപിക്സിലെ പേസിന്റെ മെഡലാണ് ഇന്ത്യയ്ക്ക് ടെന്നീസില്‍ ലഭിച്ച ഏക മെഡല്‍. പുരുഷന്മാരുടെ സിംഗിള്‍സിലെ വെങ്കല മെഡലായിരുന്നു ഒളിംപിക്സിന്റെ ചരിത്രത്തില്‍ ഇന്ത്യയെ തുണച്ചത്.