Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: കള്ളക്കഥകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് പെയ്സ്, വിവാദമില്ലെന്ന് ടീം തലവന്‍

റിയോഡി ജനീറോ

: രോഹന്‍ ബൊപ്പണ്ണയെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന കള്ളക്കഥകള്‍ വേദനിപ്പിക്കുന്നുവെന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. ഒളിംപിക്‌സ് വില്ലേജില്‍ സഹകളിക്കാരന്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പേസ് വ്യക്തമാക്കി. ട്വീറ്റിലാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത കെട്ടുകഥയാണെന്ന് പേസ് വ്യക്തമാക്കിയത്.

ഒളിംപിക്‌സില്‍ പുരുഷ ഡബിള്‍സില്‍ പേയ്‌സിന്റെ സഹകളിക്കാരനാണ് രോഹന്‍ ബൊപ്പണ്ണ. പെയ്‌സ് ഒളിംപിക്‌സ് വില്ലേജിലെത്താന്‍ വൈകിയത് ഇരുവര്‍ക്കും ഒരുമിച്ച് പരിശീലനം നടത്താനുള്ള അവസരങ്ങള്‍ കുറച്ചിരുന്നു. എന്നാല്‍ ഏഴാമത്തെ ഒളിംപിക്‌സിനെത്തിയിരിക്കുന്ന പേയ്‌സിനെക്കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ വേദനിപ്പിച്ചുവെന്നാണ 43കാരനായ പെയ്‌സിന് പറയാനുള്ളത്. എന്നാല്‍ തന്റെ വെളിപ്പെടുത്തലോടെ ഇത്തരത്തിലുള്ള കള്ളക്കഥകള്‍ക്ക് അന്ത്യമാകുമെന്ന് കരുതുന്നതായും പെയ്‌സ് പറയുന്നു. ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടം കാഴ്ചവെയ്ക്കാനുള്ള അവസരമാണ് നല്‍കേണ്ടതെന്നും പേസ് പറയുന്നു.

leanderpaes

എന്നാല്‍ പെയ്‌സിന് പ്രത്യേകം മുറി നല്‍കിയത് വിവാദത്തിനിട നല്‍കുന്നില്ലെന്നും, പെയ്‌സിനെപ്പോലെ ഒരു ഇതിഹാസം പ്രത്യേകം മുറി അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ടീമിന്റെ തലവന്‍ രാകേഷ് ഗുപ്ത വ്യക്തമാക്കി. ന്യൂയോര്‍ക്കിലുണ്ടായിരുന്ന മത്സരമാണ് റിയോ ഒളിംപിക്സിനുള്ള പെയ്സിന്റെ വരവ് വൈകിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: വിമാനത്തില്‍ മുസ്ലിം ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ചു, കാരണം ഹിജാബ് ധരിച്ചതോ!!

നേരത്തെ ഒളിംപിക്‌സ് യോഗ്യത നേടിയ പെയ്സിനൊപ്പം ഡബിള്‍സില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് രോഹന്‍ ബൊപ്പണ്ണ അറിയിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന ഇരുവരും ഡബിള്‍സില്‍ മത്സരിക്കുന്നത് ഉചിതമാവില്ലെന്നായിരുന്നു ബൊപ്പണ്ണയുടെ വിശദീകരണം. എന്നാല്‍ ഓള്‍ ഇന്ത്യ ടെന്നീസ് ഫെഡറേഷന്റെ സഹായത്തോടോ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത ശേഷം ഇരുവരും ഇന്ത്യക്കായി മെഡല്‍നേടാന്‍ കൈകോര്‍ക്കുകയായിരുന്നു.

Story first published: Saturday, August 6, 2016, 14:12 [IST]
Other articles published on Aug 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+