For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: സെമിയില്‍ സാനിയ- ബൊപ്പണ്ണ സഖ്യം പതറി, ഇനി പ്രതീക്ഷ വെങ്കലത്തില്‍

By Sandra

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിലെ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. നാലാം സീഡായ സാനിയ- ബൊപ്പണ്ണ സഖ്യം സെമിയില്‍ പുറത്തായതോടെ വെള്ളി മെഡലെന്ന ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം സഖ്യത്തോടായിരുന്നു സാനിയ- ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്.

ആദ്യ സെറ്റ് മത്സരം 6-2 ന് ഇന്ത്യന്‍ ടീം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ വീനസ്- രാജീവ് റാം സഖ്യത്തിന്റെ തിരിച്ചുവരവിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞില്ല. അമേരിക്കന്‍ സഖ്യം 6.2 ന് സെറ്റ് സ്വന്തമാക്കിയതേടെ ട്രൈ ബ്രേക്കറിലേക്ക് കടന്ന മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 3-1 ന് മുന്നിട്ടു നിന്ന ഇന്ത്യന്‍ സഖ്യത്തിന് മേധാവിത്വം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ടൈ ബ്രേക്കറില്‍ 10-3 നായിരുന്നുഅമേരിക്കന്‍ ടീം ഫൈനലിലേക്ക് കടന്നത്.

sanbop

സെമിയില്‍ നിന്ന് പുറത്തായതോടെ ഇന്ത്യക്ക് മുമ്പിലുള്ള ഏക ആശ്വാസം വെങ്കലത്തിനായുള്ള മത്സരത്തില്‍ പങ്കെടുക്കുക മാത്രമാണ്. ഞായറാഴ്ച രാത്രി 8.30 ന് നടക്കുന്ന നടക്കുന്ന യുഎസ്- ചെക്ക് റിപ്പബ്ലിക്ക് മത്സരത്തില്‍ തോല്‍ക്കുന്നവരായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ടെന്നീസില്‍ പുരുഷ, വനിതാ ഡബിള്‍സിലേറ്റ തിരിച്ചടിയില്‍ നിന്ന് ആശ്വാസം പകര്‍ന്നത് ഇന്ത്യന്‍ ടീം മിക്‌സഡ് ഡബിള്‍സ് സെമിയില്‍ കടന്നതാണ്. ഇന്ത്യയെ കാത്തിരിക്കുന്ന മെഡല്‍ പ്രതീക്ഷകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ ഇനിയും നീളും.

Story first published: Sunday, August 14, 2016, 9:42 [IST]
Other articles published on Aug 14, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+