Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ് 2016: റോജര്‍ ഫെഡറര്‍ക്ക് ഒളിംപിക്‌സ് നഷ്ടമാവും, ഉടന്‍ തിരിച്ചുവരുമെന്ന് താരം

ബേണ്‍: പതിനേഴ് തവണ ഗ്രാന്‍സ്ലാം കിരീടമണിഞ്ഞ സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒളിംപിക്‌സിനില്ല. പരിക്ക് മൂലമാണ് ആഗസ്ത് അഞ്ചിന് ആരംഭിക്കുന്ന ഒളിംപിക്‌സില്‍ നിന്ന് റോജര്‍ വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരിയില്‍ കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് റിയോ ഒളിംപിക്‌സിനുള്ള അവസരം നഷ്ടമാകുന്നത്. നടുവേദന മൂലം ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തില്‍ തിളങ്ങാനും 34 കാരനായ ഫെഡറര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Read also: മുസ്ലിം സംഘടനയുടെ പ്രതിഷേധം ഫലം കണ്ടില്ല; എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

2016ലെ റിയോ ഒളിംപിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിക്കാത്തത് തന്നെ അസ്വസ്തനാക്കിയെന്ന് ഫെഡറര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 2008ലെ ബീജീംഗ് ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ഫെഡററിന് 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സിംഗിള്‍സ് മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

roger-federer

ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഫെഡറര്‍ 2017ല്‍ ടെന്നീസിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ശുഭപ്രതീക്ഷയും തുറന്നുപറയുന്നു. കരിയറില്‍ കുറച്ച് പരിക്കുകള്‍ മാത്രമേ നേരിടേണ്ടിവന്നിട്ടുള്ളൂവെന്ന് തുറന്നു സമ്മതിക്കുന്ന ഫെഡറര്‍ വിശ്രമമില്ലെങ്കില്‍ പരിക്ക് കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതായും കൂട്ടിച്ചേര്‍ക്കുന്നു.

Story first published: Wednesday, July 27, 2016, 16:16 [IST]
Other articles published on Jul 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+