Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; നാല് ഒളിംപിക്‌സ് സ്വര്‍ണം നേടിയ വീനസ് വില്യംസ് പുറത്ത്

റിയോ: ഒളിംപിക്‌സില്‍ നാലു സ്വര്‍ണം നേടിയ അമേരിക്കയുടെ വീനസ് വില്യംസ് വനിതാ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ബെല്‍ജിയത്തിന്റെ കേസ്റ്റന്‍ ഫല്‍പ്‌കെന്‍സിനോടാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വീനസ് അടിയറവ് പറഞ്ഞത്. സ്‌കോര്‍: 6-4, 3-6, 6-7. ആദ്യസെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് മത്സരം വരുതിയിലാക്കാന്‍ വീനസിന് സാധിച്ചില്ല.

അവിശ്വസനീയ ജയത്തിനുശേഷം കേസ്റ്റന്‍ ഫല്‍പ്‌കെന്‍സ് കോര്‍ട്ടില്‍ ബോധംകെട്ടുവീണു. റിയോ ഒളിംപിക്‌സ് ടെന്നീസിലെ വലിയ അട്ടമറികളിലൊന്നായി കേസ്റ്റണിന്റെ വിജയം. 2000 സിഡ്‌നി ഗെയിംസില്‍ സിംഗിള്‍സില്‍ വീനസ് സ്വര്‍ണം നേടിയിരുന്നു. പിന്നീട് തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ സഹോദരി സെറീനയ്‌ക്കൊപ്പം ഡബിള്‍സിലും വീനസ് സ്വര്‍ണം നേടി. റിയോയിലും സഹോദരിക്കൊപ്പം വീനസ് ഡബിള്‍സില്‍ മത്സരിക്കുന്നുണ്ട്.

venus-williams-wimbledon

മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ അന ഇവാനോവിച്ചിനെ സ്‌പെയിനിന്റെ ലോക പന്ത്രണ്ടാം നമ്പര്‍ താരം സുവാഡ്ഡ് നവാരോയ തോല്‍പിച്ചു. സ്‌കോര്‍: 2-6, 6-1, 6-2.

ടെന്നീസ് പുരുഷന്മാരുടെയും വനിതകളുടെയും ഡബിള്‍സ് ഇന്ത്യ ഒന്നാം ദിവസം തന്നെ പുറത്തായിരുന്നു. സാനിയ മിര്‍സയും രോഹന്‍ ബോപണ്ണയും ചേര്‍ന്നുള്ള മിക്‌സഡ് ഡബിള്‍സിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Monday, August 8, 2016, 8:31 [IST]
Other articles published on Aug 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+