Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

13 മാസം കൊണ്ട് ടെന്നീസിനെ കാല്‍ക്കീഴിലാക്കി... ഫന്‍റാസ്റ്റിക് ഫെഡറര്‍, ചരിത്രം വഴിമാറി

സൂറിക്ക്: ലോക ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീര തിരിച്ചുവരവ് നടത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ഒന്നാറാങ്കില്‍. ഇതോടെ 1973ല്‍ റാങ്കിങില്‍ നിലവില്‍ വന്ന ശേഷം ഒന്നാംസ്ഥാനമലങ്കരിക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡ് 36 കാരനായ ഫെഡറര്‍ സ്വന്തം പേരിലാക്കി.

1

കരിയറിന്റെ അവസാനത്തിലേക്കു കടക്കുന്ന സ്വിസ് ഇതിഹാസം ലോക ഒന്നാം റാങ്കില്‍ തിരിച്ചെത്തുമെന്ന് കഴിഞ്ഞ 13 മാസം മുമ്പ് വരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാമതെത്തണമെങ്കില്‍ മൂന്നു വീതം ഗ്രാന്റ്സ്ലാമുകളും മാസ്റ്റേഴ്‌സ് കിരീടങ്ങളും ഫെഡറര്‍ക്കു വേണമായിരുന്നു.പക്ഷെ അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹം തെളിയിച്ചു. ഇവയെല്ലാം സ്വന്തമാക്കി ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചാണ് ഫെഡറര്‍ ഒരിക്കല്‍ക്കൂടി ഒന്നാം റാങ്കുകാരനായത്. ടെന്നീസ് കോര്‍ട്ടിലെ തന്റെ മുഖ്യഎതിരാളിയും കളിക്കളത്തിനു പുറത്തെ അടുത്തു സുഹൃത്തുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ഫെഡറര്‍ നമ്പര്‍ വണ്ണായത്.

2

റോട്ടര്‍ഡാം ടൂര്‍ണണമെന്റിന്റെ സെമി ഫൈനലില്‍ കടന്നതോടെയാണ് ഫെഡറര്‍ ഒന്നാംറാങ്ക് തിരിച്ചുപിടിച്ചത്. ക്വാര്‍ട്ടറില്‍ ഡച്ച് താരം റോബിന്‍ ഹാസെയെ 4-6, 6-1, 6-1ന് അദ്ദേഹം കീഴടക്കുകയായിരുന്നു. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടമെന്നാണ് ലോക ഒന്നാംനമ്പര്‍ പദവിയെക്കുറിച്ചു ഫെഡറര്‍ പ്രതികരിച്ചത്. കഠിനാധ്വാനത്തിന്റെ വിജയമാണിത്. പരിക്ക് ഭേദമായ ശേഷമാണ് ഈ നേട്ടമെന്നത് ആഹ്ലാദം വര്‍ധിപ്പിക്കുന്നു. മല്‍സരരംഗത്തേക്കു തിരിച്ചെത്തുമ്പോള്‍ ഒന്നാം റാങ്കിലെത്തുകയെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മനസ്സ് തുറന്നു.

Story first published: Saturday, February 17, 2018, 10:11 [IST]
Other articles published on Feb 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+