വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ക്ക് കൊടുത്തത് ചെറിയ ഡോസ്.. അട്ടിമറികള്‍ വരാനിരിക്കുന്നതേയുള്ളൂ- നാഗല്‍

nagal

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിച്ചതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ യുവ ടെന്നീസ് താരം സുമിത് നാഗല്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ നാഗല്‍ യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. ഫെഡറര്‍ക്കെതിരേ ആദ്യസെറ്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം മല്‍സരം കൈവിട്ടത്. ഇതു വെറും തുടക്കം മാത്രമാണെന്നും വലിയ അട്ടിമറികള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂവെന്നും ഹരിയാനയില്‍ നിന്നുള്ള താരം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഉപദേശം മുഖവിലയ്‌ക്കെടുത്തിരുന്നില്ല

ഉപദേശം മുഖവിലയ്‌ക്കെടുത്തിരുന്നില്ല

അച്ചടക്കം പാലിക്കുകയു മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണമെന്നു 22 കാരനായ നാഗല്‍ പറയുന്നു. ചില സമയങ്ങളില്‍ മറ്റുള്ളവരുടെ ഉപദേശം മുഖവിലയ്‌ക്കെടുത്താത്തത് തന്റെ വലിയ പ്രശ്‌നമാണ്. അതിനിടെയാണ് മിലോസിനു കീഴില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിനു സ്വന്തമായ ചില സിദ്ധാന്തങ്ങളുണ്ട്. മിലോസിനൊപ്പം പ്രവര്‍ത്തിക്കുക കടുപ്പമാണെങ്കിലും നല്ല അനുഭവം തന്നെയായിരുന്നുവെന്നും നാഗല്‍ കൂട്ടിച്ചേര്‍ത്തു.

അകത്തും പുറത്തും അച്ചടക്കം വേണം

അകത്തും പുറത്തും അച്ചടക്കം വേണം

അച്ചടക്കമെന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനു നാഗലിന്റെ മറുപടി ഇങ്ങനെയായിരുന്നു- കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തു അച്ചടക്കത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരേ കാര്യം തന്നെ മൂന്നു മണിക്കൂര്‍ കൊണ്ടും 90 മിനിറ്റു കൊണ്ടും തീര്‍ക്കാം. ഇതാണ് വ്യത്യാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും നല്ലതിനുവേണ്ടി എത്ര മണിക്കൂര്‍ വേണമെങ്കിലും അധ്വാനിക്കാന്‍ തയ്യാറാണെന്നും നാഗല്‍ വ്യക്തമാക്കി.

പരിക്ക് അലട്ടി

പരിക്ക് അലട്ടി

കഴിഞ്ഞ വര്‍ഷം തോളിലെ പരിക്ക് നാഗലിനെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ മുമ്പത്തേതിനേക്കാളും ഫിറ്റാണെന്നു താരം പറയുന്നു. മിലോസിനു കീഴില്‍ പ്രവര്‍ത്തിച്ചതോടെയാണ് ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മികച്ച ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം ആവശ്യമാണ്. രണ്ടു മാസം കൊണ്ടൊന്നും മികച്ച ഫിറ്റ്‌നസ് നേടാന്‍ കഴിയില്ല. ചുരുങ്ങിയത് ഒരു വര്‍ഷം കൊണ്ടെങ്കിലും മാത്രമേ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ കഴിയൂയെന്നും നാഗല്‍ കൂട്ടിച്ചേര്‍ത്തു.

ഫെഡററെ ഞെട്ടിച്ച ഇന്ത്യന്‍ പയ്യന്‍ - നാഗലിന്റെ ഉയര്‍ച്ചയില്‍ കോലിക്കുമുണ്ടൊരു പങ്ക്

ഫെഡററില്‍ നിന്നും പഠിച്ചു

ഫെഡററില്‍ നിന്നും പഠിച്ചു

യുഎസ് ഓപ്പണില്‍ ഫെഡറര്‍ക്കെതിരേ കളിച്ചപ്പോള്‍ പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്നും തനിക്കു പഠിക്കാന്‍ കഴിഞ്ഞതായി നാഗല്‍ പറഞ്ഞു. എങ്ങനെയാണ് കോര്‍ട്ടില്‍ സ്വയം പ്രചോദിപ്പിക്കേണ്ടതെന്നും എങ്ങനെ വികാരം പ്രകടിപ്പിക്കണമെന്നുമെല്ലാം ഫെഡറര്‍ കാണിച്ചുതന്നു. ഗ്രാന്റ്സ്ലാം അരങ്ങേറ്റത്തില്‍ ഇതിനേക്കാള്‍ നല്ലൊരു തുടക്കം ലഭിക്കാനില്ലെന്നും നാഗല്‍ വ്യക്തമാക്കി.

Story first published: Wednesday, August 28, 2019, 14:28 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X