Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരീസ് മാസ്റ്റേഴ്‌സില്‍നിന്നും നദാല്‍ പിന്മാറി; ലോക ഒന്നാം നമ്പര്‍ പദവി നഷ്ടമാകും

പാരീസ്: പരിക്കറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പിന്മാറി. ബുധനാഴ്ച ഫെര്‍ണാഡോ വെര്‍ഡാസ്‌കോയുമായി ഏറ്റുമുട്ടുന്നതിന് മുന്‍പാണ് പിന്മാറ്റം അറിയിച്ചത്. ഇതോടെ, ലോക ഒന്നാം നമ്പര്‍ പദവി നദാലിന് നഷ്ടമാകും. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ആയിരിക്കും പുതിയ റാങ്കിങ്ങില്‍ ഒന്നാമതെത്തുക.

rafaelnadal

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബ്‌ഡോമിന്‍ വേദനയുണ്ടെന്നും ഇതാണ് പിന്മാറ്റത്തിന് കാരണമെന്നും നദാല്‍ അറിയിച്ചു. സര്‍വ് ചെയ്യുമ്പോഴുള്ള വേദന സുഖപ്പെടാത്തതിനെ തുടര്‍ന്ന് താരം ചികിത്സയിലാണ്. പരിക്ക് ഗുരുതരമാകാതിരിക്കാന്‍ ഡോക്ടര്‍മാരാണ് ടൂര്‍ണമെന്റില്‍നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിച്ചതെന്നും നദാല്‍ പറഞ്ഞു. നേരത്തെ യുഎസ് ഓപ്പണ്‍ സെമി ഫൈനലിനിടെ നദാലിന് പരിക്കേറ്റിരുന്നു. ഇതിനുശേഷം പാരീസ് മാസ്റ്റേഴ്‌സിലൂടെ തിരിച്ചുവരാനിരിക്കെയാണ് മറ്റൊരു പരിക്ക് അലട്ടുന്നത്.

കഴിഞ്ഞവര്‍ഷം പാരീസ് മാസ്റ്റേഴ്‌സില്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സെര്‍ബിയന്‍ താരം ഫിലിപ് ക്രാജിനോവിച്ചിനോട് തോറ്റു. പരിക്ക് വലച്ചതിനാല്‍ ഈ വര്‍ഷം മോശമായിരുന്നെന്നാണ് നദാല്‍ പറയുന്നത്. നവംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കാനിരിക്കുന്ന എടിപി ഫൈനല്‍സില്‍ കളിക്കുമോയെന്ന് നദാല്‍ വ്യക്തമാക്കിയിട്ടില്ല. റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള താരങ്ങളാണ് ഫൈനല്‍സിന് എത്തുന്നത്.

Story first published: Thursday, November 1, 2018, 12:27 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+