Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ രാജാവ്; ഫ്രഞ്ച് ഓപ്പണില്‍ 12ാം കിരീടം,18ാം ഗ്രാന്റ്സ്ലാം

പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിനെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. ആവേശം നിറഞ്ഞ ഫൈനലില്‍ ഡൊമിനിക് തീമിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത നദാല്‍ കരിയറിലെ 12ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് അലമാരയിലെത്തിച്ചത്. കളിമണ്‍കോര്‍ട്ടിലെ അപ്രമാധിത്യത്തിന് തടയിടാന്‍ തീമിന്റെ അനുഭവ സമ്പത്ത് മതിയാവുമായിരുന്നില്ല.

nadal

ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ ഓസ്ട്രിയയുടെ ഡൊമിനിക് തീം നദാലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അനായാസമായി കീഴടങ്ങി. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ സെമിയില്‍ കീഴടക്കിയെത്തിയ തീമിന്റെ മികവ് ഫൈനലില്‍ കണ്ടില്ല. ആദ്യ സെറ്റ് 55 മിനുട്ടിനുള്ളില്‍ സ്വന്തമാക്കി നദാല്‍ വരവറിയിച്ചു. 6-3നായിരുന്നു ലോക രണ്ടാം നമ്പറിന്റെ ജയം.എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന തീം രണ്ടാം സെറ്റ് 7-5ന് സ്വന്തമാക്കി മത്സരം ആവേശത്തിലാക്കി. കടുത്ത മത്സരം പ്രതീക്ഷിച്ചെങ്കിലും മൂന്നും നാലും സെറ്റ് അനായാസം ജയിച്ച് നദാല്‍ കിരീടത്തില്‍ മുത്തമിട്ടു. ''ഡൊമികിന് അഭിനന്ദനങ്ങള്‍.എന്നോട് ക്ഷമിക്കു കാരണം അവന്‍ ഈ കിരീടം അര്‍ഹിക്കുന്നു. ഭാവിയില്‍ അവന്‍ വിജയിക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.വിശ്വസിക്കാനാവത്ത അര്‍പ്പണബോധത്തോടെയാണ് അവന്‍ കളിക്കുന്നത്. അവനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''-മത്സര ശേഷം നദാല്‍ പറഞ്ഞു.

33കാരനായ നദാലാണ് ഏറ്റവും കൂടുതല്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ താരം.നേരത്തെ 2005,2006,2007,2008,2010,2011,2012,2013,2014,2017,2018 എന്നീ സീസണിലാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. നദാലിന്റെ കരിയറിലെ 18ാം ഗ്രാന്റ് സ്ലാം കിരീടമാണിത്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2008ലും 2010ലും വിംബിള്‍ഡണും 2010,2013,2017 സീസണില്‍ യു.എസ് ഓപ്പണുമാണ് നദാലിന്റെ പേരിലുള്ള മറ്റ് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍. ഏറ്റവും കൂടുതല്‍ ഗ്രാന്റ്്സ്ലാം സിംഗിള്‍സ് കിരീടം നേടിയ താരങ്ങളില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന്റെ മുന്നിലുള്ളത്. 20കിരീടങ്ങളാണ് മുന്‍ ലോക ഒന്നാം നമ്പറിന്റെ പേരിലുള്ളത്. 15 കിരീടങ്ങളുള്ള നൊവാക് ജോക്കോവിച്ചാണ് മൂന്നാമത്.

Story first published: Monday, June 10, 2019, 9:09 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+