ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പ്രമുഖര്‍ മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ മരിന് സിലിച്ച് അപ്രതീക്ഷിത തോല്‍വി വഴങ്ങി. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, കെയ് നിഷികോരി എന്നിവരെല്ലാം വിജയം സ്വന്തമാക്കി. കടുത്തൊരു പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ 6-3, 3-6, 7-6, 7-6 എന്ന സ്കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. മത്സരത്തില്‍ മികച്ച സര്വുകള്കൊണ്ട് നിക്ക് ശ്രദ്ധേയനായി.
റോജര്‍ ഫെഡറര്‍ ജെയ് ക്ലര്‍ക്കിനെതിരെ നേരിട്ടുള്ള വിജയമാണ് സ്വന്തമാക്കിയത്. സ്കോര്‍ 6-1, 7-6, 6-2. രണ്ടാമത്തെ സെറ്റിലൊഴികെ ഫെഡറര്‍ക്ക് ഭീഷണിയുയര്‍ത്താന്‍ ക്ലര്‍ക്കിന് കഴിഞ്ഞില്ല. ജാപ്പനീസ് താരം കെയ് നിഷികോരി കാമറോണ്‍ നോറിയെ 6-4, 6-4, 6-0 എന്ന സ്കോറിനും കീഴ്പ്പെടുത്തി. ജോ വില്‍ഫ്രഡ് സോംഗ റിക്കാര്‍ഡ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ -6, 6-3, 6-3.
അവസാന അങ്കത്തില്‍ ഓടി രക്ഷപ്പെട്ട് വിന്‍ഡീസ്... അഫ്ഗാനെതിരെ 23 റണ്‍സിന്റെ നിറം മങ്ങിയ ജയം
വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ കടന്നു. കാജ യുവാനെതിരെ 2-6, 6-2, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ ജയം. പെട്രോ ക്വിറ്റോവ ക്രിസ്റ്റിന മല്ഡെനോവിച്ചിനെ 7-5, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. സൊളാനെ സ്റ്റെഫാനസ് വാങ് യഫാനെയും (6-0, 6-2), ആഷ്ലി ബാര്‍ട്ടി അലിസണ് വാനിനേയും (6-1, 6-3) തോല്‍പ്പിച്ചു.