Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡററെ പിന്നിലാക്കി ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് റാഫേല്‍ നദാല്‍

മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ കസേര റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ നഷ്ടപ്പെടുത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പദവിയില്‍ തിരിച്ചെത്തി റാഫേല്‍ നദാല്‍. ഞായറാഴ്ച റോം മാസ്‌റ്റേഴ്‌സ് കിരീടം ചൂടിയാണ് എടിപി റാങ്കിംഗില്‍ നദാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. റോമില്‍ മഴ തടസ്സപ്പെടുത്തിയ ഫൈനലില്‍ 6-1, 1-6, 6-3 എന്ന സ്‌കോറിലാണ് അലക്‌സാണ്ടര്‍ സ്വെറെവിനെ നദാല്‍ തോല്‍പ്പിച്ചത്.

ഇതോടെ ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി ഒന്നാം നമ്പര്‍ കിരീടം നദാലിന്റെ തലയില്‍ തിരിച്ചെത്തി. മെയ് 27ന് ഫ്രഞ്ച് പോരാട്ടം ആരംഭിക്കുമ്പോള്‍ കളിമണ്‍ കോര്‍ട്ടില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫെഡറര്‍ കളത്തിലിറങ്ങില്ല. ഇതോടെ പാരീസില്‍ നദാലാണ് പ്രിയപ്പെട്ട താരം. 'പാരീസില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാകും. വിജയം സഹായകമാണെങ്കിലും റൊളാണ്ട് ഗാരോസിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല', നദാല്‍ വ്യക്തമാക്കി.

nadal

രണ്ട് കളിമണ്‍ കോര്‍ട്ടുകളില്‍ തുടര്‍ച്ചയായി കിരീടം നേടിയ ശേഷമാണ് അലക്‌സാണ്ടര്‍ സ്വെറേവ് റോമിലെത്തിയത്. മ്യൂനിച്ചിലും, മാഡ്രിഡിലുമാണ് കിരീടം നേടി ലോക മൂന്നാം നമ്പറിലാണ് താരം. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം സീഡായാണ് താരം എത്തുന്നത്. റോമില്‍ സെമി ഫൈനല്‍ വരെയെത്തിയ മാരിന്‍ സിലിക് നാലാം സ്ഥാനത്തും എത്തി.

നദാലിനോട് സെമിയില്‍ തോറ്റ നൊവാക്ക് ദ്യോകോവിച്ച് റാങ്കിംഗ് ഇടിഞ്ഞ് 22-ാം സ്ഥാനത്താണ്. അതേസമയം ടെന്നീസ് പുരുഷ ഡബിള്‍സ് റാങ്കിംഗില്‍ 24-കാരനായ മാറ്റ് പാവിക് ഒന്നാം റാങ്കിലെത്തി. ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാവിക്.

Story first published: Tuesday, May 22, 2018, 8:30 [IST]
Other articles published on May 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+