Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഒന്നാം നമ്പറിലേക്ക് കുതിച്ച് റാഫേല്‍ നദാല്‍; വനിതകളില്‍ ആഷ്‌ലി ബാര്‍ട്ടി

പാരിസ്: സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്പാനിഷ് താരം റാഫേല്‍ നദാല്‍ ലോക ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഏറ്റവും പുതിയ എടിപി റാങ്കിങ് പുറത്തുവിട്ടപ്പോള്‍ 9585 പോയന്റുമായാണ് നദാല്‍ ഒന്നാം സ്ഥാനത്തെത്തിയത്. ദ്യോക്കോവിച്ചിന് 8945 പോയന്റുണ്ട്. 6190 പോയന്റോടെ റോജര്‍ ഫെഡറര്‍ ആണ് മൂന്നാം റാങ്കിലുള്ളത്.

പാരിസ് മാസ്റ്റേഴ്‌സ് സെമിയില്‍ പിന്മാറിയിട്ടും നദാലിന് പോയന്റുകളില്‍ നേട്ടമുണ്ടാക്കാനായി. ഒരു വര്‍ഷത്തിനുശേഷമാണ് നദാല്‍ ഒന്നാം റാങ്കില്‍ തിരിച്ചെത്തുന്നത്. 2018 നവംബര്‍ 4ന് ഒന്നാം റാങ്ക് കൈവിട്ട നദാലിന് പരിക്കും ഫോമില്ലായ്മയും തിരിച്ചടിയായെങ്കിലും ഈ വര്‍ഷം രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും കിരീടമുയര്‍ത്തിയത് നദാലാണ്. എടിപി ഫൈനല്‍സില്‍ മുന്നേറാനായാല്‍ ഈവര്‍ഷം അവസാനിക്കുമ്പോഴും നദാല്‍ ആയിരിക്കും ഒന്നാം റാങ്കില്‍.

rafaelnadal

കരിയറില്‍ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടിയ വര്‍ഷം വനിതാ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്കും ലോക ഒന്നാം റാങ്കിലെത്താനായി. ഡബ്ലുടിഎ ഫൈനല്‍സില്‍ എലിന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയോടെ വര്‍ഷം അവസാനിക്കുമ്പോഴും ബാര്‍ട്ടി തന്നെയായിരിക്കും ഒന്നാം റാങ്കില്‍. ബാര്‍ട്ടിക്ക് 7851 പോയന്റുള്ളപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് രണ്ടാം റാങ്കില്‍. പ്ലിസ്‌കോവയ്ക്ക് 5940 പോയന്റുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് 10-ാം റാങ്കിലാണുള്ളത്.

Story first published: Tuesday, November 5, 2019, 9:18 [IST]
Other articles published on Nov 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+